ഫാത്തിമാബീവി സുപ്രീം കോടതി ജഡ്ജി


ആ നാളിൽ... 06 ഒക്‌ടോ. 1989

ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ആദ്യമായി ഒരു വനിത തിരഞ്ഞെടുക്കപ്പെട്ട മുഹൂർത്തം. ജസ്റ്റിസ് ഫാത്തിമാബീവി സുപ്രീംകോടതി ജഡ്ജിയായി നിയമിതയായതിന്റെ വാർത്ത

ദില്ലി: സുപ്രീംകോടതി ജഡ്ജിയായി എം ഫാത്തിമാബീവി നിയമിതയായി. ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഈ അത്യുന്നത നീതിപീഠത്തിൽ ഒരു വനിത അവരോധിക്കപ്പെടുന്നത്. തിരുവനന്തപുരം വിമൻസ് കോളേജിൽനിന്ന് ബി എസ്സി കെമിസ്ട്രിയിൽ ഒന്നാം ക്ലാസോടെ ജയിച്ച ഫാത്തിമാ ബീവി പിതാവായ എ മീരാ സാഹിബ്ബിന്റെ ആഗ്രഹപ്രകാരമാണ് നിയമ വിദ്യാർഥിനിയായത്.
1983 ആഗസ്ത് 4 ന് ഹൈക്കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടപ്പോൾ അന്നാ ചാണ്ടിക്കും പി ജാനകി അമ്മയ്ക്കും ശേഷം കേരള ഹൈക്കോടതി ജഡ്ജിയായ മൂന്നാമത്തെ വനിതയായി. ഹൈക്കോടതി ജഡ്ജിയുടെ മേലങ്കി അണിയാൻ കഴിഞ്ഞ ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം വനിതകൂടിയായിത്തീർന്നു ഫാത്തിമാ ബീവി.



Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..