അഡ്വ. ജയഭാനു പി., കോഴിക്കോട്
ബസുകൾക്ക് ഓട്ടത്തിൽ സമയക്രമം പാലിക്കാൻ കഴിയുന്നില്ല എന്നതിനാൽ ബസുകൾക്ക് നേരത്തേ നിശ്ചയിച്ച മണിക്കൂറിൽ 60 കിലോമീറ്റർ എന്ന വേഗപരിധി 70 കിലോമീറ്റർ ആയി വർധിപ്പിക്കാൻ ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽനടന്ന യോഗം തീരുമാനമെടുത്തു എന്ന വാർത്ത ആശങ്കയോടെയാണ് വായിച്ചത്. അതനുസരിച്ച് സ്പീഡ് ഗേവണർ സംവിധാനത്തിൽ മാറ്റംവരുത്തും എന്നുകൂടി തീരുമാനമെടുത്തിരിക്കുന്നു. നിലവിലുള്ള വേഗത്തിൽപ്പോലും ബസ്, ലോറി മുതലായ വാഹനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അപകടങ്ങളും മനുഷ്യക്കുരുതികളും അധികാരികൾ കാണുന്നില്ലേ എന്നാണ് സംശയം.
നിരത്തുകൾ വീതികൂട്ടി ശാസ്ത്രീയമായി നവീകരിക്കാതെ വാഹനങ്ങൾക്ക് വേഗത്തിൽ സഞ്ചരിക്കാൻ കഴിയില്ല. ഉള്ള റോഡുകൾതന്നെ തെരുവുകച്ചവടക്കാരും വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരും ചേർന്ന് കൈയേറി ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. സംസ്ഥാനത്തെ റോഡുകളുടെ നിലവാരം പരിഗണിച്ചാൽ നിലവിലുള്ള വേഗപരിധിതന്നെ കൂടുതലാണ്. ബസുകൾ നടത്തിക്കൊണ്ടിരിക്കുന്ന മരണപ്പാച്ചിലിൽ ചെറിയ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരുമൊക്കെ റോഡിൽ സഞ്ചരിക്കുന്നത് ഭയത്തോടെയാണ്. ബസുകളുടെ വേഗപരിധി ഉയർത്തുമ്പോൾ കാൽനടയാത്രികരും ചെറുവാഹനങ്ങളും നിരത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കേണ്ട അവസ്ഥവരും. അക്കാരണത്താൽ വാഹനങ്ങളുടെ വേഗപരിധി വർധിപ്പിച്ചുകൊണ്ടുള്ള തീരുമാനം പിൻവലിച്ച് റോഡിലെ മനുഷ്യക്കുരുതികൾക്ക് അറുതിവരുത്തണമെന്ന് അഭ്യർഥിക്കുന്നു.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..