യുക്രൈൻ സൈനികൻ
ഫെബ്രുവരി 24
പ്രത്യേക സൈനിക ഓപ്പറേഷൻ എന്ന പേരിൽ യുക്രൈനിൽ അധിനിവേശം നടത്താൻ പുതിൻ സൈന്യത്തോട് ഉത്തരവിട്ടു. അധിനിവേശ നടപടികളെ പാശ്ചാത്യരാജ്യങ്ങൾ അപലപിച്ചു
മാർച്ച്
തെക്കൻ നഗരമായ ഖേർസൺ പിടിച്ചെടുത്തെന്ന് റഷ്യയുടെ അവകാശം. സമീപപ്രവിശ്യയായ സാഫോറീസിയയിലും റഷ്യൻസൈന്യം പിടിമുറുക്കി. യൂറോപ്പിലെ വലിയ ആണവനിലയമായ സാഫോറീസിയയിലെ നിലയം റഷ്യയുടെ വരുതിയിൽ
യുക്രൈൻ തുറമുഖനഗരമായ മരിയൊപോളിൽ തിയേറ്ററിനുനേരെ റഷ്യൻ വ്യോമാക്രമണം. 100-ലേറെ ആളുകൾ കൊല്ലപ്പെട്ടു
ഏപ്രിൽ
ബുച്ചയിൽ റഷ്യൻസേന വധിച്ച നൂറുകണക്കിന് സാധാരണക്കാരുടെ മൃതദേഹങ്ങൾ കൂട്ടമായി അടക്കംചെയ്ത ശ്മശാനം യുക്രൈൻ വെളിപ്പെടുത്തി. നടപടി നേരിടേണ്ടിവരുമെന്ന്
ലോകരാജ്യങ്ങൾ
മരിയൊപോളിൽ റഷ്യൻ ആക്രമണം. റഷ്യയുടെ അഭിമാന യുദ്ധക്കപ്പലായ മോസ്‌കോവ യുക്രൈൻ മിസൈൽ ആക്രമണത്തിൽ കരിങ്കടലിൽ മുങ്ങി
മേയ്
ഫിൻലൻഡും സ്വീഡനും നാറ്റോയിൽ അംഗമാകാൻ അപേക്ഷനൽകി. നാറ്റോ സൈനികശേഷി വർധിപ്പിക്കുന്നത് റഷ്യക്ക് തിരിച്ചടി
ജൂൺ
യുക്രൈന് കൂടുതൽ പാശ്ചാത്യ രാജ്യങ്ങളുടെ സൈനികസഹായം. ഹിമാർസ് മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ ഉൾപ്പെടെ യു.എസി.ന്റെ ആയുധസഹായം
ജൂലായ്
കരിങ്കടൽ വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടു. ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് ഉൾപ്പെടെ എത്തേണ്ട ഭക്ഷ്യധാന്യങ്ങൾ കരിങ്കടലിലെ കപ്പലുകളിൽ കെട്ടിക്കിടന്നു. യുദ്ധം ആഗോള ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്ന് ഭീതി
ഐക്യരാഷ്ട്രസഭയുടെയും തുർക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗാന്റെയും മധ്യസ്ഥശ്രമങ്ങൾ കരിങ്കടൽവഴിയുള്ള ചരക്കുനീക്കം പുനഃസ്ഥാപിക്കാനുള്ള കരാറിന് പച്ചക്കൊടിവീശി
ഓഗസ്റ്റ്
ഓഗസ്റ്റ് 20: റഷ്യൻ ദേശീയവാദി അലക്സാണ്ടർ ദുഗിന്റെ മകൾ ദരിയാ ദുഗിന കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതിന് പിന്നിൽ യുക്രൈനാണെന്ന് റഷ്യയുടെ ആരോപണം
സെപ്റ്റംബർ
മൂന്നുലക്ഷം കരുതൽപ്പട്ടാളത്തെ സജ്ജീകരിക്കണമെന്ന് റഷ്യ. യുദ്ധത്തിൽ സൈന്യത്തിന്റെ ഭാഗമാകേണ്ടിവരുമെന്ന് കരുതി ഒട്ടേറെ റഷ്യൻ യുവാക്കൾ അയൽരാജ്യങ്ങളിലേക്ക് പലായനംചെയ്തു
ഡൊണെറ്റ്സ്ക്, ലുഹാൻസ്ക്, ഖേർസൺ, സാഫോറീസിയ എന്നീ നാല് പ്രവിശ്യകൾ റഷ്യയോട് കൂട്ടിച്ചേർക്കുന്നതായി പ്രഖ്യാപനം
Content Highlights: editpage


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..