പോരാട്ടങ്ങളുെട ഒരു നൂറ്റാണ്ടാണ് മാതൃഭൂമി താണ്ടിയത്. ജയപരാജയങ്ങളുെടയും ഉയർച്ചതാഴ്ചകളുെടയും പരിശ്രമത്തിെന്റയും െവല്ലുവിളികളുെടയും നൂറുവർഷം കടന്ന്, ദൃഢനിശ്ചയവും കഠിനാധ്വാനവും പൂർവസൂരികളുെട അനുഗ്രഹവുംെകാണ്ട് ഞങ്ങൾ ശതാബ്ദിയുെട ധന്യതയിൽ എത്തിനിൽക്കുന്നു. അഭിമാനപൂരിതമായ മനസ്സും വിനയത്താൽ കുമ്പിട്ട ശിരസ്സുമായി ഞങ്ങൾ ചരിത്രത്തിനുമുന്നിൽ െെകകൂപ്പുന്നു.
മാതൃഭൂമി എന്ന വന്മരം
കേരളത്തിെന്റ മനസ്സിൽ വിതയ്ക്കപ്പെട്ട ആദർശത്തിെന്റ വിത്തായിരുന്നു മാതൃഭൂമി. ശാേഖാപശാഖകൾ വിരിച്ച തണൽമരമായി, പ്രതിബദ്ധതയുെട മഹാവൃക്ഷമായി അത് കേരളത്തിനുമേൽ പടർന്നുപന്തലിച്ചു. േകരളത്തിെനാപ്പം മാതൃഭൂമിയും മാതൃഭൂമിെക്കാപ്പം േകരളവും വളർന്നു. ‘മനുഷ്യജീവിതം മഹത്തായ ഒരു ബാധ്യതയാണ്’ എന്ന ആദ്യപ്രസ്താവനയുടെ ആഴവും പരപ്പും ഇന്ന് കൂടുതൽ തീവ്രതയോടെ ഞങ്ങൾ തിരിച്ചറിയുന്നു. ‘സത്യം, സമത്വം, സ്വാതന്ത്ര്യം’ എന്ന മന്ത്രം കാലാതീതമാെണന്ന് മനസ്സിലാക്കുന്നു. അടുത്ത നൂറ്റാണ്ടിെനക്കുറിച്ചുള്ള ജാഗ്രതയുെട വിത്തായി ആ മന്ത്രം ഞങ്ങൾക്കുള്ളിൽ നിറഞ്ഞുനിൽക്കുന്നു. മൂല്യങ്ങൾ കൈവിടാത്ത യാത്രയിൽ നവകേരളത്തെ സ്വപ്നംകാണുന്നു.
തുല്യതയിലേക്കുള്ള യാത്ര
ഒരുകാലത്ത് ഞങ്ങൾ രാജ്യത്തിെന്റ സ്വാതന്ത്ര്യത്തിനായി േപാരാടി. സമൂഹത്തിെല ദുഷ്‌പ്രവണതകളോടും അനാചാരങ്ങളോടും ദുരാചാരങ്ങളോടും െപാരുതി. േനട്ടങ്ങളേറെ െെകവരിച്ചെങ്കിലും ലക്ഷ്യം ഇപ്പോഴും അകലെയാണ്. തുല്യതയ്ക്കായി െപാരുതിയ ആ നൂറ്റാണ്ട് കൂടുതൽ അസമത്വങ്ങളുെട േപാർനിലങ്ങളാണ് അവശേഷിപ്പിക്കുന്നത്. അതാണ് പുതിയ കാലത്തിന്റെ വെല്ലുവിളി.
തുല്യതയുള്ള േലാകം സൃഷ്ടിക്കണം. ഒാേരാ വ്യക്തിയുടെയും സ്വാതന്ത്ര്യം പരമമായിക്കണ്ട് തുല്യതയ്ക്കായി െപാരുതണം. അവസരസമത്വത്തിനും തുല്യനീതിക്കും സന്തുലിതവളർച്ചയ്ക്കുംേവണ്ടിയുള്ള പോരാട്ടങ്ങൾ ഏറ്റെടുക്കണം. സഹിഷ്ണുതയ്ക്കും സഹവർത്തിത്വത്തിനും സഹജീവിസ്നേഹത്തിനുംേവണ്ടി ശബ്ദമുയർത്തണം. എല്ലാവരെയും ഉൾെക്കാണ്ട് മുേന്നാട്ടുേപാകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
സാങ്കേതികവികാസത്തിന്റെ ഡിജിറ്റൽ യുദ്ധഭൂമിയിലും ലിംഗനീതിയുെട സമരമുഖങ്ങളിലും സാമൂഹികനീതിയുെട േപാർനിലങ്ങളിലും ഉറച്ചുനിന്ന് െപാരുതാൻ കാലം ഞങ്ങളോടാവശ്യപ്പെടുന്നു. ഡിജിറ്റൽ തുല്യത, ലിംഗനീതി, സാമൂഹികനീതി എന്ന മുദ്രാവാക്യമുയർത്തി അടുത്ത നൂറ്റാണ്ടിെന്റ സമരഭൂമികയിലും ഞങ്ങളുണ്ടാവും.
സാമൂഹികനീതി
സ്വാതന്ത്യ്രത്തിനുേവണ്ടി േപാരാടാൻ പിറന്ന മാതൃഭൂമി ആ ലക്ഷ്യം േനടിക്കഴിഞ്ഞതോടെ ദൗത്യം പൂർത്തിയായി എന്നുകരുതി പിൻവാങ്ങിയില്ല. ഒാേരാ കാലഘട്ടം ആവശ്യെപ്പടുന്ന സ്വാതന്ത്യ്രങ്ങൾ വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞ് നിലപാട് സ്വീകരിച്ചു. സ്വാതന്ത്യ്രമെന്നത് വ്യക്തിസ്വാതന്ത്യ്രം കൂടിയാെണന്ന േബാധ്യത്തോെട തുടർന്നും െപാരുതി. തുല്യതയ്ക്കുള്ള അവകാശം മൗലികാവകാശമാെണന്ന വിശ്വാസത്തോെട പ്രവർത്തിച്ചു. സമൂഹത്തിെല െതറ്റായപ്രവണതകളെ പ്രതിേരാധിക്കാനും സ്വാതന്ത്ര്യനിേഷധത്തെ േനരിടാനും ശ്രമിച്ചു. ഇന്നും തുടരുന്ന സ്വാതന്ത്ര്യസമരമാണ് മാതൃഭൂമിയുെട പത്രപ്രവർത്തനം. സാമൂഹികനീതി ഉറപ്പാക്കുംവരെ ആ േപാരാട്ടം തുടരുകതന്നെ െചയ്യും.
ലിംഗനീതി
സ്വാതന്ത്ര്യംേനടി 75 വർഷമായിട്ടും ലിംഗപരമായ തുല്യത സങ്കല്പംമാത്രമായി തുടരുന്നു. സ്ത്രീകളെയും ലൈംഗികന്യൂനപക്ഷങ്ങളെയും തുല്യരായിക്കാണാൻ ഇന്ത്യയിെല പുരുഷാധിപത്യസമൂഹത്തിന് ഇന്നും കഴിഞ്ഞിട്ടില്ല. സ്ത്രീകൾക്ക് നീതി ആരുെടയും ഒൗദാര്യമായി കിേട്ടണ്ടതല്ല. ആരും പതിച്ചുനൽേകണ്ടതുമല്ല. അത് അവകാശമാണ്. അവർ പുരുഷനൊപ്പമോ മുന്നിലോ നടക്കേണ്ടവരാണ്. സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും നീതിക്കും േവണ്ടിയുള്ള അവരുെട േപാരാട്ടത്തോടൊപ്പം നിൽക്കാൻ മാതൃഭൂമി പ്രതിജ്ഞാബദ്ധമാണ്.
ഡിജിറ്റൽ തുല്യത
ഏതുവന്മരവും കടപുഴകിേയക്കാവുന്ന െകാടുങ്കാറ്റാണ് ഡിജിറ്റൽ വിപ്ലവം. ഡിജിറ്റൽ ശാക്തീകരണം മനുഷ്യന്റെ സർഗാത്മകതയെയും ചിന്താേശഷിെയയും മാറ്റിമറിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസും െമഷീൻ േലണിങ്ങും േറാേബാട്ടിക്സുെമല്ലാം പല രീതിയിൽ മുേന്നറുന്നു. നിർമിതബുദ്ധിെകാണ്ട് എന്തും സാധിക്കാെമന്നായി. െമാെെബൽ േഫാൺ എന്ന ഒരു സൂപ്പർ കംപ്യൂട്ടർമതി എന്തിനും എന്ന അവസ്ഥയിലെത്തി. നാെള ഇതിലും വലിയ കണ്ടുപിടിത്തം വന്നേക്കാം. ഒന്നുതീർച്ച, ഡിജിറ്റൽ തുല്യതയാവും വരുംകാലത്തിന്റെ പ്രധാന സമസ്യ. അതിനുവേണ്ടിയുള്ള േപാരാട്ടത്തിലും മാതൃഭൂമി മുന്നിലുണ്ടാവും.
സാധ്യതകളുടെ ലോകം
നിർമിതബുദ്ധിയുെട േലാകം വലിയ സാധ്യതകളും തുറക്കുന്നുണ്ട്. ഇൗ വഴിക്കാണ് ഇനി േലാകം മുേന്നറാൻ േപാകുന്നതെന്ന തിരിച്ചറിവുണ്ടാവണം. അതിെന്റ ശക്തിയും സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തി, കണ്ടന്റ് കൺസംപ്ഷൻ രീതിയിൽ കാേലാചിതമായ മാറ്റങ്ങൾ വരുത്താനാണ് ശ്രമിക്കുന്നത്. കൃത്യതയുള്ള കണ്ടന്റാണ് എക്കാലവും മാതൃഭൂമിയുെട ശക്തി. ആധികാരികത ഉറപ്പുവരുത്താനും െതറ്റില്ലാത്ത ഉള്ളടക്കം ഉറപ്പാക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇൗ േസാഷ്യൽ മീഡിയക്കാലത്ത് അതിെന്റ പ്രസക്തി വർധിച്ചിേട്ടയുള്ളൂ എന്ന ഉറച്ച വിശ്വാസമുണ്ട്.
ഫേക്ക് ന്യൂസിനെതിരേ
ഡിജിറ്റൽ കാലഘട്ടത്തിൽ ഒരാൾ വാർത്തയിലെത്തുന്ന രീതി മാറിയിട്ടുണ്ട്. ഇന്ന് എല്ലാവരും വാർത്തകൾ സൃഷ്ടിക്കുന്നവരാണ്. ‘െവരിെെഫഡ് ന്യൂസ്’ അല്ല അതിൽ പലതും. പരമ്പരാഗത മീഡിയ ഇനി ആവശ്യമില്ല എന്ന ധാരണ നിർമിക്കപ്പെടുന്നു. സത്യസന്ധമായി പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനങ്ങളെ ഡിസ്‌ക്രെഡിറ്റ് ചെയ്യാനുള്ള സംഘടിത ശ്രമങ്ങളുമുണ്ട്. ഇത് അപകടമാണ്. അനാർക്കിസത്തിേലക്കാണ് അത് നമ്മെ നയിക്കുക. ചിന്താേശഷിയുള്ളവർ അക്കാര്യം ഗൗരവത്തിലെടുക്കേണ്ടതുണ്ട്. േഫക്ക് ന്യൂസ് ഇന്ന് േലാകം േനരിടുന്ന വലിയ പ്രശ്നമാണ്. ഒരിക്കലെങ്കിലും വ്യാജവാർത്ത സ്വാധീനിച്ചിട്ടില്ലാത്ത ഒരാളുമുണ്ടാകില്ല. ഇതിെന എങ്ങനെ േനരിടാമെന്ന സമസ്യക്ക് തൃപ്തികരമായ ഉത്തരമില്ല. ആ സമരമുഖത്ത് തീർച്ചയായും ഞങ്ങളുണ്ടാവും.
യുഗപരിണാമങ്ങളിലൂടെ
ഡിജിറ്റൽ യുഗത്തിേലക്ക് കടക്കുകയാണ് നാം. സ്വാഭാവികമായും അതിെന്റ അസ്വസ്ഥതകളും വ്യതിചലനങ്ങളുമുണ്ടാവും. ചരിത്രത്തിൽ ഒാേരാ യുഗാരംഭത്തിലും ഇത്തരം ബാലാരിഷ്ടതകൾ കാണാം. അതിലൂെടയാണ് നമ്മളും കടന്നുവന്നത്. ഇൗ യുഗത്തിൽ പിറന്ന കുട്ടികളുെട കാഴ്ച എന്റേതുേപാെലയല്ല. അവരെപ്പോലെ ചിന്തിക്കണമെന്നല്ല, അവരെക്കൂടി മനസ്സിലാക്കണമെന്നാണ് പറഞ്ഞുവരുന്നത്. ഒാേരാ തലമുറയ്ക്കും അവരുെട ശരികളുണ്ടാവും. എെന്റ ശരിയല്ല എെന്റ മക്കളുെട ശരി. എെന്റ െതറ്റ് അവർക്ക് െതറ്റല്ല. െതറ്റുകൾ തിരുത്തിെക്കാണ്ട് മുേന്നറുക എന്നത് അവരുെടമാത്രം ചുമതലയല്ല. അവരെയും േചർത്തുപിടിച്ച്, സമഭാവനയോടെ ഇത് െെകകാര്യംെചയ്യുക എന്നതാണ് െവല്ലുവിളി. ഇൗ ചാലഞ്ച് മീഡിയാ സ്ഥാപനങ്ങൾക്കുമുണ്ട്. നമ്മൾ ഒരിടത്തിരുന്ന് ഉണ്ടാക്കുന്ന കണ്ടന്റ് എല്ലാവരും വായിക്കണം എന്ന ധാരണ ഇനി നടപ്പില്ല. മൂല്യങ്ങൾ െെകവിടാെതത്തന്നെ പുതിയ ചിന്തകളെ സ്വാംശീകരിക്കണം, മനസ്സിലാക്കണം. അതുമായി േകാർത്തിണക്കണം. മാതൃഭൂമി അതിന് പ്രതിജ്ഞാബദ്ധമാണ്.
സൈബർ ശുചിത്വം
പരമ്പരാഗത മാധ്യമങ്ങൾ ഏറെ ആക്രമണങ്ങൾക്ക് വിധേയമാവുന്ന കാലംകൂടിയാണിത്. പ്രത്യക്ഷമാേയാ പരോക്ഷമാേയാ ഉള്ള ആക്രമണങ്ങൾ മാധ്യമപ്രവർത്തനത്തിൽ പുതുമയല്ല. അത് എപ്പോഴും ഉണ്ടാവാം. പണ്ടൊക്കെ മാധ്യമങ്ങളെ ആക്രമിച്ചിരുന്നത് അധികാരവും അസത്യവും ആയുധമാക്കിയവരാണ്. ഇന്ന് മുഖം കാണിക്കാെത െെസബർ മറയിലിരുന്ന് സംഘടിത ആക്രമണം നടത്തുന്നവരാണ്. ചരിത്രംമറന്ന്, പശ്ചാത്തലംമറന്ന്, ഒരു വാചകത്തിൽനിന്ന് ഒരു വാക്കുമാത്രം അടർത്തിെയടുത്ത്, അതിെന പലരീതിയിൽ വ്യാഖ്യാനിച്ച്, ഇതാണ് അത് എന്ന് സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു. വാക്കിെല യാഥാർഥ്യമല്ല, അതുൾെക്കാള്ളുക എന്നതുമല്ല, സന്ദർഭത്തിൽനിന്നടർത്തിമാറ്റി വ്യാഖ്യാനിക്കുക എന്ന സമീപനമാണ് അവർ സ്വീകരിക്കുന്നത്. ഇത് സമൂഹത്തിന് ഭീഷണിയാണ്. സത്യത്തിൽ, ഈ െെസബർേലാകം അനന്തസാധ്യതകൾ ഉള്ളതാണ്. നമ്മൾ ചെയ്യേണ്ടത് വലിെയാരവസരം ഇതിലുണ്ടെന്ന് തിരിച്ചറിഞ്ഞ് അതിെന ക്രിയാത്മകമായി ഉപയോഗിക്കലാണ്. നിർഭാഗ്യവശാൽ പലപ്പോഴും അത് സംഭവിക്കുന്നില്ല. ഇതിെനതിേര േബാധവത്കരണം നടത്താനും മാതൃഭൂമി മുന്നിട്ടിറങ്ങും.
ടെക്‌നോളജിയല്ല എല്ലാം
െടക്‌േനാളജി മനുഷ്യനെ മാറ്റാനുള്ളതല്ല, അവന്റെ പ്രവൃത്തികളെ കൂടുതൽ ഫലപ്രദമാക്കാനും സൗകര്യപ്രദമാക്കാനും കൂടുതൽ സാധ്യതകളിലേക്ക് നയിക്കാനുമുള്ളതാണ്. നൂറുവർഷംമുമ്പ് സങ്കല്പിക്കാനാവാത്ത സാേങ്കതിക വികാസമാണ് ഇന്നുണ്ടായിരിക്കുന്നത്. അടുത്ത നൂറുവർഷമോ? നമുക്ക് ആലോചിക്കാേന കഴിയില്ല. അതിേലക്ക് ഞാൻ കടക്കുന്നില്ല, േലഖനം ഇനിയും ദീർഘിേച്ചക്കാം. ഇത്രമാത്രം പറയട്ടെ, ഒരു സാേങ്കതികവിദ്യയും അവസാനവാക്കല്ല. അത് മനുഷ്യന് പകരമാവില്ല. െടക്‌േനാളജിക്കപ്പുറത്താണ് മനുഷ്യമനസ്സിന്റെ ശക്തി. അതിനുമുന്നിൽ നമ്മുെട ബുദ്ധി അടിയറവെക്കരുത്. െടക്േനാളജിക്ക് അടിപ്പെട്ടാൽ ചിന്തിക്കാനും പഠിക്കാനും വായിക്കാനുമുള്ള േശഷി കുറയും. എല്ലാം െസർച്ച് െചയ്താൽ കിട്ടുന്നതാണ് എന്ന ധാരണ ഉറച്ചുേപായാൽ കുറച്ചുേപരുെട പ്രയത്നത്തിെന്റമാത്രം ഗുണഭോക്താക്കളായി നാം മാറും. നമ്മുെട ബുദ്ധി ചുരുങ്ങി ഇല്ലാതാവും. മനുഷ്യബുദ്ധി അപാരമാണ്. െഎൻസ്റ്റൈൻേപാലും അദ്ദേഹത്തിെന്റ ബുദ്ധിയുെട അഞ്ച് ശതമാനമേ ഉപയോഗിച്ചിട്ടുള്ളൂ എന്നുപറയുന്നു. നല്ല രീതിയിൽ, മനുഷ്യനുതകുന്ന വിധത്തിൽ, െടക്േനാളജി ഉപയോഗിക്കാൻ കഴിയുക എന്നതാണ് പ്രധാനം. ആ കാഴ്ചപ്പാേടാെട ഞങ്ങൾ മുന്നോട്ടുേപാവും. ഒരു െടക്‌േനാളജിയും മാതൃഭൂമിയിൽ ആരുെടയും േജാലി ഇല്ലാതാക്കിയിട്ടില്ല. അവസരങ്ങൾ വർധിപ്പിച്ചതേയുള്ളൂ. മാതൃഭൂമിക്ക് മനുഷ്യനാണ്, അവന്റെ മനസ്സാണ് വലുത്.
മലയാളം, മാതൃഭാഷ
േലാകത്തിെന്റ നാനാഭാഗത്തുമായി മലയാളം മാതൃഭാഷയായ േകാടികൾ ഇപ്പോഴുമുണ്ട്. ഇൗ ഭാഷ നിലനിൽക്കണം. എഴുത്തിലൂെടയും വായനയിലൂെടയും അതുറപ്പാക്കാനുള്ള ബാധ്യത മാതൃഭൂമിക്കുണ്ട്. സാേങ്കതികവിദ്യകൾ ഉപയോഗിക്കുേമ്പാഴും എഴുത്തിൽ, അഥവാ കണ്ടന്റ് ക്രിയേഷനിൽ, ഭാഷയ്ക്കാണ് പ്രാധാന്യം. എഴുത്തുകാരന്റെ വികാരങ്ങളും ചിന്തയും െമഷീൻ േലണിങ്ങിന് വഴങ്ങാത്ത, പല അടരുകളുള്ള, പ്രക്രിയയാണ്. അതിെന്റ ഹൃദയം എന്നുപറയുന്നത് മനുഷ്യന്റെ വികാരങ്ങൾ തന്നെയാണ്. അതാവിഷ്കരിക്കാൻ മാതൃഭാഷതന്നെ േവണം. അന്തഃസത്ത േചാരാെത, വൈകാരികാംശം നഷ്ടപ്പെടാതെ ഭാഷ ഉപയോഗിക്കാൻ, ഏത് ഡിജിറ്റൽ െകാടുങ്കാറ്റിലും സർഗാത്മകതയുെട ഒരു തിരിനാളം െകടാെത സൂക്ഷിക്കാൻ ഞങ്ങൾ പരിശ്രമിക്കുകതന്നെ െചയ്യും.
പ്രകൃതിയെ കാക്കുക
ഭൂമിയുെട അവകാശികൾ മനുഷ്യർ മാത്രല്ല എന്ന തിരിച്ചറിവുേവണം. ഒാേരാ ജീവജാലവും ഇതിെന്റ അവകാശികളാണ്. േലാകത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും പരിസ്ഥിതിെയക്കുറിച്ചുെമാെക്കയുള്ള അവബോധം പ്രധാനമാണ്. ക്ലാസ്‌മുറിക്കു പുറത്തുള്ള പരിസ്ഥിതിവിദ്യാഭ്യാസം സാർവത്രികമായാേല അത് സാധിക്കൂ. ആർട്ടിക്കിൽ നടക്കുന്ന പ്രകൃതിനാശമൊെക്ക ഇന്ന് നമ്മുെട ചിന്തയ്ക്കും അപ്പുറത്താണ്. ഇൗ നൂറ്റാേണ്ടാെട ഒരുപക്ഷേ, പല നഗരങ്ങളും രാജ്യങ്ങൾതന്നെയും ഇല്ലാതാവും. ആഗോളതാപനത്തിൽ മഞ്ഞുമലകൾ കടലിൽ വീഴും. തീരങ്ങൾ കടലെടുക്കും. കാർബൺ പുക മാനത്തെ മൂടും. ഇതുേപാെല, പാരിസ്ഥിതിക ജാഗ്രതവേണ്ട ഒട്ടേറെ വിഷയങ്ങളുണ്ട്. അവ ഏറ്റെടുക്കേണ്ടതുണ്ട്. അതിൽ ഒാേരാരുത്തർക്കും അവരുടേതായ പങ്കുവഹിക്കാനുണ്ട്. മാതൃഭൂമിയും ആ സമരമുഖത്ത് തീർച്ചയായും ഉണ്ടാവും.
ഇന്നലെയുടെ ഊർജം, നാളെയുടെ പ്രകാശം
നൂറുവർഷം പ്രവർത്തിച്ച ഒരു സ്ഥാപനം പാരമ്പര്യരീതിയിലേ സഞ്ചരിക്കൂ എന്ന് കരുതുന്നവർ കാണും. എന്നാൽ, മാതൃഭൂമി അങ്ങനെയല്ല. സ്വയം നവീകരിക്കുന്ന സ്ഥാപനമാണത്. എന്നും യുവത്വമുള്ള പ്രസ്ഥാനം. മാറ്റം ഇൗയിെട കൂടുതൽ പ്രകടമാണ്. ഉന്നതശ്രേണിയിൽ, തീരുമാനങ്ങളെടുക്കുന്ന തലത്തിൽേപ്പാലും ഇന്ന് യുവാക്കളാണ് അധികം. സ്ത്രീകളുെട പങ്കാളിത്തവും വർധിച്ചുവരുന്നു. ഡയറക്ടർ േബാർഡിലുൾപ്പെടെ അവരുെട സാന്നിധ്യമുണ്ട്. അങ്ങനെ സമൂഹത്തിലുണ്ടാവുന്ന മാറ്റങ്ങൾ മാതൃഭൂമിയിലും പ്രതിഫലിക്കുന്നു. ഇന്നലെകളുെട അനുഭവങ്ങളെ നാേളക്കുള്ള വഴിവിളക്കായി കരുതിയാണ് ഞങ്ങളുെട സഞ്ചാരം.
സത്യം, സമത്വം, സ്വാതന്ത്ര്യം
മാതൃഭൂമിയുെട ഇൗ മുദ്രാവാക്യം സനാതനവും കാലാതീതവുമാണ്. അതിെന്റ പ്രയോഗത്തിൽ പക്ഷേ, കാേലാചിതമായ വ്യാഖ്യാനങ്ങൾ നൽകാൻ ഞങ്ങൾ ശ്രമിച്ചു. സത്യം മാറ്റങ്ങൾക്ക് വിേധയമല്ല. അത് ഒന്നേയുള്ളൂ. എന്നാൽ, സമത്വവും സ്വാതന്ത്ര്യവും സന്ദർഭാനുസാരിയായ ആശയങ്ങളാണ്. േപായകാലത്തെ സമത്വമല്ല ഇന്ന് നമുക്കുേവണ്ടത്. കാലത്തിനനുസരിച്ച സമത്വസങ്കല്പങ്ങൾ ഉണ്ടാവണം. ലിംഗസമത്വംേപാെല പുതിയ കാലം മുേന്നാട്ടുെവക്കുന്ന ആശയങ്ങളെ ഉൾെക്കാള്ളണം. അതുേപാെല, സ്വാതന്ത്ര്യ സങ്കല്പങ്ങളും മാറുന്നു. ഇന്നലെ എന്തുെചയ്തു എന്നതിേനാളം പ്രധാനമാണ് ഇന്ന് ഏത് സ്വാതന്ത്ര്യത്തിനുേവണ്ടിയാണ് േപാരാടുന്നത് എന്നതും. ഉദാഹരണം: സ്ത്രീ സ്വാതന്ത്ര്യം. അവനവന് എന്താണോ ഇഷ്ടം അതുേപാെല ജീവിക്കാൻ ആവശ്യമായ സ്വാതന്ത്ര്യം േവണമെന്ന് ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നു. അതിെന അനാർക്കിസമാക്കാതെ, ആ ഊർജത്തെ നല്ല രീതിയിൽ വഴിതിരിച്ചുവിടുക എന്നത് മാധ്യമങ്ങളുെട കടമയാണ്. അതുെചയ്യുേമ്പാൾ സ്വാഭാവികമായും വിമർശനങ്ങളുണ്ടാവും. അതിൽ കുലുേങ്ങണ്ടതില്ല. മാധ്യമങ്ങളുെട പരമമായ ധർമം, പുതിയ ശബ്ദങ്ങൾക്ക് കാതോർക്കലാണ്. സത്യം വിളിച്ചുപറയുകയാണ് ഇന്നും എന്നും മാധ്യമങ്ങൾ ചെയ്യേണ്ടത്. മാതൃഭൂമി െചയ്യുന്നതും അതാണ്.
സഹിഷ്ണുതയിലും സഹവർത്തിത്വത്തിലും സഹജീവി സ്നേഹത്തിലും അധിഷ്ഠിതമായ സാമൂഹികചിന്ത വാർെത്തടുക്കുക, തുല്യതയിേലക്ക് ചുവടുവെക്കുന്ന തലമുറയെ സൃഷ്ടിക്കുക എന്നതാണ് ഇതിന്റെയെല്ലാം ആത്യന്തിക ലക്ഷ്യം. ആ േപാരാട്ടം മാതൃഭൂമി തുടരുകതന്നെ െചയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..