അഡ്വ. ടി. ആസഫലി,
മുൻലോകായുക്ത സ്പെഷ്യൽ അറ്റോർണി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അരക്കോടിയിലേറെ രൂപ മൂന്നുപേരുടെ കുടുംബത്തിന് നൽകിയ കേസിൽ നാലുവർഷത്തിനുശേഷം വിശദമായ അന്വേഷണം പൂർത്തിയാക്കി. വിധി പറയാൻ ഒരു വർഷം പിന്നിട്ടിട്ടും അടിസ്ഥാനപരമായ വിഷയത്തിൽ ഫുൾബെഞ്ചിന് വിട്ടുകൊണ്ടുള്ള ലോകായുക്തവിധി തികച്ചും അവ്യക്തവും ലോകായുക്ത നിയമമനുസരിച്ചുള്ള മുൻകാല കീഴ്‌വഴക്കങ്ങൾക്ക് എതിരുമാണ്.
ഹർജിയുടെ ആരംഭത്തിൽത്തന്നെ ലോകായുക്തനിയമം 7(1) വകുപ്പനുസരിച്ച് ലോകായുക്തയും രണ്ട് ഉപലോകായുക്തയുമടങ്ങിയ ഫുൾ ബെഞ്ച് ഫയലിൽ സ്വീകരിക്കുകയും നിയമം 9 (3) വകുപ്പനുസരിച്ച് പ്രാഥമികാന്വേഷണം നടത്തുകയും എതിർകക്ഷികൾക്ക് നോട്ടീസയച്ച് വിശദമായ അന്വേഷണം പൂർത്തിയാക്കി നാലുവർഷത്തിനുശേഷം വിധി പറയാൻ മാറ്റിവെക്കുകയും ചെയ്തതാണ്.
ഒരു വർഷം പിന്നിട്ടതിനുശേഷം ഹർജിയുടെ നിയമസാധുത സംബന്ധിച്ച് ഭിന്നതയുണ്ടെന്ന അവ്യക്തമായ കണ്ടെത്തലിൽ ഫുൾബെഞ്ച് കേൾക്കണമെന്ന ഇന്നത്തെ വിധി നിയമപരമായി ശരിയല്ല. അടിസ്ഥാനവിഷയത്തിൽ ഭിന്നാഭിപ്രായമുണ്ടെന്ന് വിധിയിൽ പറയുന്നുണ്ടെങ്കിലും ഭിന്നവിധിയെഴുതാതെ ഫുൾബെഞ്ചിന്റെ പരിഗണനയാക്കി വിട്ടുകൊണ്ടുള്ള വിധി ലോകായുക്ത നിയമത്തിന്റെ നഗ്നമായ ലംഘനമാണ്.
Content Highlights: editpage


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..