ചതിച്ചത് സിഗ്നലോ


 പി.പി. ലിബീഷ് കുമാർ

1 min read
Read later
Print
Share

സിഗ്നൽ നൽകിയത് പ്രധാന പാളത്തിൽ; വഴിയൊരുക്കിയത് ലൂപ്പിൽ ഫാക്ട് ഫൈൻഡിങ് റിപ്പോർട്ടിലാണ് സൂചന

Photo: PTI

: മൂന്നു തീവണ്ടികൾ ഇടിച്ച വൻദുരന്തത്തിന് കാരണം സിഗ്നൽ പാളിച്ചയെന്ന് സൂപ്പർവൈസർമാരുടെ ജോയന്റ് റിപ്പോർട്ട്. ആദ്യം അപകടം സംഭവിച്ചത് ഹൗറ-ചെന്നൈ കോറമണ്ഡൽ എക്സ്‌പ്രസിനാണെന്ന് (12841) ഫാക്ട് ഫൈൻഡിങ് റിപ്പോർട്ടിൽ പറയുന്നു. മെയിൻലൈനിലൂടെവന്ന കോറമണ്ഡൽ പാളം മാറി ലൂപ്പ് ലൈനിലെ ഗുഡ്‌സ് വണ്ടിയിൽ ഇടിക്കുകയായിരുന്നു.
പിന്നീട് തൊട്ടടുത്ത പാളത്തിലൂടെവന്ന ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് (12864) നേരത്തേ പാളംതെറ്റിവീണ കോച്ചിലിടിച്ച് പാളം തെറ്റുകയായിരുന്നു. സിഗ്നലിന്റെ ചുമതലയുള്ള സെക്‌ഷൻ എൻജിനിയർ, സ്റ്റേഷൻ സൂപ്രണ്ട്, വിവിധ എൻജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥരുടെ റിപ്പോർട്ടാണിത്. റെയിൽവേ ഡിവിഷണൽ മാനേജർക്കാണ് ശനിയാഴ്ച റിപ്പോർട്ട് നൽകിയത്.
ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് (12864) വൈകീട്ട് 6.55-ന് ബഹനാഗ ബസാർ സ്റ്റേഷൻ കടന്നു. കോറമണ്ഡൽ എക്സ്‌പ്രസ് (12841)-6.52-നു കടന്നു. 6.55-നാണ് അപകടം നടന്നത്. പരമാവധിവേഗതയിൽ വന്നുകൊണ്ടിരുന്ന കോറമണ്ഡൽ എക്സ്‌പ്രസിന് മെയിൻലൈനിലാണ് സിഗ്നൽ നൽകിയത്. സ്റ്റേഷൻമാസ്റ്ററുടെ പാനലിൽനിന്നാണ് സിഗ്നൽ നൽകുക. പാനൽ റൂട്ടിൽ മെയിൻലൈനും പോയന്റ്‌സും നോർമൽ കണ്ടീഷൻ എന്നാണ് റിപ്പോർട്ടിലുള്ളത്.
എന്നാൽ മെയിൻലൈനിലൂടെ സിഗ്നൽകണ്ടുവരുന്ന വണ്ടിക്ക് പോകാൻ പാളം ഒരുക്കിയത് ലൂപ്പ് ലൈനിലായിരുന്നു. ഇന്റർലിങ്കിങ് സംവിധാനത്തിൽ ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്.
കോറമണ്ഡൽ എക്സ്പ്രസ് ലൂപ്പ് ലൈനിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് വണ്ടിയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ അതിന്റെ കോച്ചുകൾ മറുപാളത്തിലേക്കും ചെരിഞ്ഞുവീണു. അപ്പോൾ ആ ലൈനിൽവന്ന ബെംഗളുരു-ഹൗറ സൂപ്പർഫാസ്റ്റിൽ വന്നിടിച്ച് പാളം തെറ്റി. -റിപ്പോർട്ടിൽ പറയുന്ന പ്രധാന അപകടകാരണം ഇതാണ്.

അന്വേഷണം തുടങ്ങി
ചെന്നൈ: ഭുവനേശ്വറിൽ തീവണ്ടികൾ കൂട്ടിയിടിച്ച സംഭവത്തിൽ സൗത്ത് ഈസ്റ്റ് റെയിൽവേ അന്വേഷണം ആരംഭിച്ചു.
സിഗ്നൽ സംവിധാനം പ്രവർത്തിച്ചിരുന്നോയെന്നും ഭുവനേശ്വറിനുസമീപത്തെ റെയിൽവേ സ്റ്റേഷനുകളിലെ സ്റ്റേഷൻ മാസ്റ്റർമാരും ലെവൽ ക്രോസിങ്ങിലുള്ളവരും കൃത്യമായി ജോലിചെയ്തിരുന്നോയെന്നും പരിശോധിക്കുമെന്ന് സൗത്ത് ഈസ്റ്റേൺ റെയിൽവേ അധികൃതർ അറിയിച്ചു.

Content Highlights: editpage

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..