ലോകത്തിന്‌ രോഷം


മോസ്കോയിൽ 1400 പേർ അറസ്റ്റിൽ

രാജ്യതലസ്ഥാനങ്ങളിൽ റഷ്യക്കെതിരേ പ്രതിഷേധം കത്തുന്നു. പുതിനെ വിമർശിച്ചും യുക്രൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും യുക്രൈനികളും റഷ്യക്കാരുമടക്കം ആയിരങ്ങൾ തെരുവിലിറങ്ങുകയാണ്. യുദ്ധത്തിനെതിരേ റഷ്യയിലെ പുഷ്കിൻസ്‌കയ സ്ക്വയറിലും സെയ്‌ന്റ് പീറ്റേഴ്സ് സ്ക്വയറിലും പ്രതിഷേധിച്ച 1400-ഓളം പേരെ ഭരണകൂടം അറസ്റ്റുചെയ്തു.
ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലും റഷ്യൻദൗത്യത്തിന്റെയും യു.എന്നിന്റെയും കെട്ടിടങ്ങൾക്കുമുമ്പിലും നൂറുകണക്കിനാളുകൾ പ്രതിഷേധിച്ചു. യു.എസിൽ ഏറ്റവുമധികം യുക്രൈനികളുള്ള മേഖലയാണിത്. വാഷിങ്ടൺ ഡി.സി.യിൽ വൈറ്റ്ഹൗസിനുമുമ്പിലും റഷ്യൻ കാര്യാലയത്തിനുമുമ്പിലും പ്രതിഷേധക്കാർ അണിനിരന്നു. ബ്രിട്ടനിൽ പ്രധാനമന്ത്രിയുടെ വസതിയായ ഡൗണിങ് സ്ട്രീറ്റിനുമുമ്പിലും എംബസിക്കുമുമ്പിലും നിറകണ്ണുകളോടെയാണ് യുക്രൈനികൾ പ്രതിഷേധം നടത്തിയത്. ജർമനിയിലെ ബ്രാൻഡൻബർഗ് ഗേറ്റിനുമുമ്പിൽ യുക്രൈൻ പതാകയുമേന്തി പ്രതിഷേധക്കാരെത്തി. ടോക്യോ, ടെൽ അവീവ്, സ്പെയിൻ, ലെബനൻ, ഓസ്ട്രിയ, നെതർലൻഡ്സ്, പോളണ്ട്, സ്വിസ്സ് തലസ്ഥാനമായ ബേൺ, ഗ്രീക്ക് തലസ്ഥാനമായ ഏതൻസ്, ബെയ്റൂത്ത്, ഡബ്ലിൻ തുടങ്ങിയ ഇടങ്ങളിലും പ്രതിഷേധം നടന്നു.

പ്രതിഷേധം ഇന്ത്യയിലും
ന്യൂഡൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ റഷ്യൻ എംബസിക്കുമുന്നിൽ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധം. പ്രതിഷേധക്കാരിൽ ഭൂരിഭാഗവും യുക്രൈനിലെ മെഡിക്കൽ വിദ്യാർഥികളുടെ ബന്ധുക്കളാണ്. വിമാനക്കമ്പനികൾ ടിക്കറ്റിനായി വൻതുക ആവശ്യപ്പെടുന്നതിനാൽ സൗജന്യമായി അവരെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.Content Highlights: ukraine

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..