യുക്രൈനുവേണ്ടി ലോകം


ഫോട്ടോ: എ.പി

റോം: യുക്രൈൻ അനുകൂല മുദ്രാവാക്യങ്ങളുമായി ശനിയാഴ്ചയും വിവിധരാജ്യങ്ങളിലെ ജനങ്ങൾ തെരുവിലിറങ്ങി. ലണ്ടൻ, ന്യൂയോർക്ക്, വിയന്ന, ജനീവ, ടെഹ്റാൻ, ബെർലിൻ തുടങ്ങിയ നഗരങ്ങളിൽ റഷ്യക്കെതിരേ ശബ്ദമുയർത്തി ആയിരക്കണക്കിനാളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.

ജനീവയിലെ യു.എൻ. ആസ്ഥാനത്തിനു മുമ്പിലുൾപ്പെടെ സ്വിറ്റ്സർലൻഡിലെ വിവിധയിടങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ റഷ്യക്കാരും പങ്കെടുത്തു. യുക്രൈന്റെ മഞ്ഞയും നീലയും നിറമുള്ള ദേശീയപതാകയും പ്രതീകാത്മക ചിത്രങ്ങളും പ്രതിഷേധക്കാർ ഉയർത്തി. റഷ്യ-യുക്രൈൻ സംഘർഷത്തിൽ നിഷ്പക്ഷനിലപാട് സ്വീകരിച്ച രാജ്യങ്ങൾ റഷ്യക്കെതിരേ ശക്തമായ ഉപരോധമേർപ്പെടുത്തണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.

പുതിനെ കൊലയാളിയെന്നു വിളിച്ച് ഫ്രഞ്ച് നഗരമായ സ്ട്രാസ്ബെർഗിൽ 3000-ത്തോളം പേർ തെരുവിലിറങ്ങി. ഫ്രാൻസിലെ പാരീസ്, മോണ്ട്‌പെല്ലിയർ, മാഴ്സെയ്‌ൽ, റഷ്യയുടെ അയൽരാജ്യമായ ഫിൻലൻഡ്, റോം, എസ്തോണിയ എന്നിവിടങ്ങളിലും ഇസ്രയേലിലും ജനങ്ങൾ പ്രതിഷേധിച്ചു. വെള്ളിയാഴ്ച രാത്രി ജോർജിയയിൽ 30,000-ത്തോളം പേർ യുക്രൈനെ അനുകൂലിച്ച് പ്രകടനം നടത്തിയിരുന്നു.

Content Highlights: ukraine

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..