സിറാജുദ്ദീൻ പന്നിക്കോട്ടൂർ
‘മയങ്ങിമരിക്കുന്ന കേരളം’ വായിച്ചു. ഏറ്റവും ശ്രദ്ധയോടെയും പെട്ടെന്നും കൈകാര്യം ചെയ്യേണ്ടതും പരിഹരിക്കേണ്ടതുമായ ഒരു പ്രതിസന്ധിയാണിത്.ഡിസംബർ 25-ന് ഒരാഴ്ചമുമ്പായി വിദ്യാർഥികൾ ഉപയോഗിക്കുന്ന രക്ഷിതാക്കളുടെ ഫോണിൽ പുതിയ വാട്‌സാപ്പ് ഗ്രൂപ്പുകൾ പ്രത്യക്ഷപ്പെട്ടു. സ്റ്റഡി ഗ്രൂപ്പ് എന്നപേരിൽ പല കുട്ടികളും അങ്ങനെ ഗ്രൂപ്പ് ഉണ്ടാക്കാറുണ്ടെങ്കിലും ഇത് ഒരു ആഘോഷഗ്രൂപ്പാണെന്ന് കണ്ടപ്പോൾ വലിയ ആശങ്കയായി. എന്തു ചെയ്യണമെന്നറിയാതെ ഒരു ശ്വാസംമുട്ടൽപോലെ. ഗ്രൂപ്പിൽനിന്ന് ലെഫ്റ്റ് ചെയ്യാനോ അവരെ എതിർക്കാനോ കഴിയാത്ത അവസ്ഥ.
ഗ്രൂപ്പിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ചേർത്തിട്ടുണ്ട്. സ്കൂളിനോട് വളരെ അടുത്ത പ്രദേശങ്ങളിലെ ഹാളുകളിലാണ് പരിപാടി നടക്കുന്നത്. ഏതുസ്ഥലത്ത് എന്നത് ഗ്രൂപ്പിൽ വലിയ ചർച്ച നടക്കുന്നു. കേക്ക് മുറിക്കലും കളികളും ഉണ്ടാവും. എന്നാലോ, ഭക്ഷണത്തിനോ ഹാൾ ഉപയോഗത്തിനോ അഞ്ചുപൈസ കൊടുക്കേണ്ടതുമില്ല. മാത്രമല്ല, ലഹരിപ്പാർട്ടിയാണെന്നും പണം മുടക്കുന്നത് ബാഹ്യശക്തികളാണെന്നും പിന്നീട് വിവരം വന്നുതുടങ്ങി. ഇത് പേടികൂട്ടി.അധ്യാപകരുടെ സമയോചിത ഇടപെടൽകാരണമാണ് അവസാനം രക്ഷപ്പെട്ടത്. അഡ്മിന്മാരായ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ച് താക്കീതുചെയ്തതോടെ ഗ്രൂപ്പ് പതുക്കേ ഇല്ലാതായി. പാർട്ടികളും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..