മലയാളം പോലെ സമ്പന്നമായൊരു ഭാഷയിൽ എന്റെ ആത്മകഥ അച്ചടിച്ചുവരുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല. എന്റെ ആത്മകഥ അക്കർമാശി പരിഭാഷപ്പെടുത്തി മലയാളത്തിൽ പ്രസിദ്ധീകരിക്കട്ടെ എന്നു ചോദിച്ചത് മാതൃഭൂമിയിലെ സുഹൃത്ത് സുധീർ ആണ്. അക്കർമാശി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവരുക. അതൊരദ്‌ഭുതമായിരുന്നു. അതെനിക്ക് പുതിയൊരു വാതിൽ തുറന്നുതന്നു എന്നു നന്ദിയോടെ ഞാൻ സ്മരിക്കട്ടെ. കാളിയത്ത് ദാമോദരനായിരുന്നു മറാത്തിയിൽനിന്നത് മലയാളത്തിലേക്ക് മൊഴിമാറ്റിയത്. ഞങ്ങൾ നല്ലസുഹൃത്തുക്കളായിത്തീർന്നു. ആഴ്ചപ്പതിപ്പിൽ അതച്ചടിച്ചുവന്നതിന്റെ പ്രതികരണം എന്നെ അമ്പരപ്പിച്ചു. ഒട്ടേറെപ്പേർ എന്നെ വിളിച്ചു. എനിക്കെഴുതി, ചിലർ എന്നെ കാണാനായിപ്പോലും വന്നു. ഒരു പൊതുപരിപാടിക്കായി ആദ്യമായി എന്നെ കേരളത്തിലേക്കു ക്ഷണിക്കുന്നത് മാതൃഭൂമിയാണ്. മലയാളത്തിൽ എനിക്കൊരു പേരും സ്ഥാനവും തന്നു. തുടർന്ന് പലരും എന്നെ പല പരിപാടികളിലേക്കും കലാലയങ്ങളിലേക്കും ക്ഷണിച്ചു. അക്കർമാശി സിലബസിൽ ചേർത്തു. ഒട്ടേറെ സുഹൃത്തുക്കളുണ്ടായി.. വിശാലവീക്ഷണമുള്ളവരാണ് മലയാളികൾ..
ദളിത് സാഹിത്യരചനകൾ പ്രസിദ്ധീകരിക്കാൻ മാതൃഭൂമി ആഴ്ചപ്പതിപ്പ് കാണിക്കുന്ന ഔത്സുക്യത്തെ ഞാൻ ഉള്ളലിഞ്ഞ് അഭിനന്ദിക്കുന്നു. അതൊരു മഹത്തായ ദൗത്യമാണ്. സാമൂഹിക സേവനമാണ്. അതിന്റെ എളിയ ഭാഗമാവാൻ പറ്റിയതിൽ എനിക്ക് സന്തോഷമുണ്ട്. ആഴ്ചപ്പതിപ്പിനോടുള്ള എന്റെ അകൈതവമായ സ്നേഹം ഞാൻ ഈ നവതിവേളയിൽ ഇവിടെ പ്രകടിപ്പിക്കട്ടെ.
നവതി
പ്രണാമം
അയ്യശ്ശേരി രവീന്ദ്രനാഥ്, ആറന്മുള
യൗവന തരളിമ തിരളും തൊണ്ണൂ
റാണ്ടുകൾ താണ്ടിയൊരക്ഷര മഹിമേ!
മലയാളത്തിന്, മലയാളിക്കും
സ്വത്വവിശുദ്ധി വളർത്തിയ തനിമേ!
വായന തന്റെ ചിദാകാശത്തിൽ
മാനവഹൃദയമുയർത്തിയ ഗരിമേ!
അറിവേൻ! കൈരളി പൂത്തുവിരിഞ്ഞത്
നിന്നുടെ ശാദ്വലഭൂവിൽ തന്നെ!
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..