അർഹതപ്പെട്ടതു കിട്ടാൻ ആത്മഹത്യയോ?


1 min read
Read later
Print
Share

കെ.കെ. ഗോപാലകൃഷ്ണൻ, തൃശ്ശൂർ

നാലുസെന്റ് ഭൂമി തരംമാറ്റിക്കിട്ടാനായി സർക്കാരോഫീസുകൾ കയറിയിറങ്ങി നിരാശനായി ആത്മഹത്യചെയ്ത മത്സ്യത്തൊഴിലാളി മാല്യങ്കര കോയിക്കൽ സജീവന്റെ വീട് റവന്യൂമന്ത്രി സന്ദർശിച്ചതും ഭൂമി തരംമാറ്റിയ രേഖകൾ കളക്ടർ പരേതന്റെവീട്ടിൽ എത്തിച്ച വാർത്തയും വായിച്ചു. വിദ്യാസമ്പന്നരുടെ നാടെന്നുകരുതുന്ന കേരളത്തിലും അർഹതപ്പെട്ട ഒരു കാര്യം നടന്നുകിട്ടാൻ ആത്മഹത്യയാണ് ഗതി എന്നുവരുന്നത് ദയനീയമാണ്. റവന്യൂമന്ത്രിക്കും സർക്കാരിനും ഇച്ഛാശക്തിയുണ്ടെങ്കിൽ ഒന്നോ രണ്ടോ ഉത്തരവിലൂടെ ഇത്തരം കാര്യങ്ങൾ എളുപ്പവും സുതാര്യവുമാക്കാവുന്നതേയുള്ളൂ. ഇപ്പോൾ ഹൗസിങ് കോളനികളായ സ്ഥലങ്ങളിൽ, ആവശ്യമെങ്കിൽമാത്രം കളക്ടറുടെ നേതൃത്വത്തിൽ ഒരു പൊതുസർവേ നടത്തി, തണ്ടപ്പേര്/പോക്കുവരവ് രേഖകൾപ്രകാരം 25 സെന്റുവരെയുള്ള പ്ലോട്ടുകൾ േഡറ്റാ ബാങ്കുകളിൽനിന്ന്‌ മാറ്റുക, അർഹതപ്പെട്ട 25 സെന്റുവരെയുള്ള എല്ലാ നിലങ്ങളും പുരയിടമായി/പറമ്പായി പ്രഖ്യാപിച്ചുള്ള ജില്ല-വില്ലേജ് തിരിച്ചുള്ള സർവേ നമ്പറുകൾ സഹിതം ഒരു പൊതുഉത്തരവിറക്കുക. ഇത്രയേ വേണ്ടൂ, ഇതിന്‌ ഐ.എ.എസ്. ബുദ്ധിയോ ഉദ്യോഗസ്ഥസംഘടനാ നേതാക്കളുടെ ഉപദേശമോ ആവശ്യമില്ല.

മഹാകവി പി.യെ
മലയാളം മറക്കുന്നുവോ?
കെ. വാസുദേവൻ നായർ, ഇയ്യങ്കോട് ശ്രീധരൻ
മഹാകവി പി. സ്മാരക കലാസാംസ്കാരിക കേന്ദ്രം, കൊല്ലങ്കോട്
കേരളസർക്കാർ നേരിട്ടു സംരക്ഷിക്കുന്ന ഒട്ടേറെ സ്മാരകങ്ങൾ മൺമറഞ്ഞ എഴുത്തുകാർക്കും കലാകാരന്മാർക്കുമുണ്ട്. കാസർകോട്‌ ജില്ലയിൽ കർണാടക കവിയായ ഗോവിന്ദ പൈയ്‌ക്കുകൂടി കേരളം സ്മാരകം പണിതിട്ടുണ്ട്. എന്നാൽ, മലയാളത്തിന്റെ സ്വന്തം കവിയായ പി. കുഞ്ഞിരാമൻ നായർക്കുള്ള സ്മാരകം, അദ്ദേഹത്തിന്റെ ആരാധകരാണ് പണിതുയർത്തിയത്. നാലുപതിറ്റാണ്ടായി സജീവമായി പ്രവർത്തിക്കുന്ന ആ സ്മാരകത്തിന് തുച്ഛമായ ഒരു സഹായധനമാണ് തരുന്നത്. വർഷത്തിൽ മുപ്പതിനായിരം രൂപ!
കേരള സാംസ്കാരികവകുപ്പ് ഈ സ്ഥാപനം ഏറ്റെടുത്ത് സംരക്ഷിക്കണം. മലയാളത്തെ സംരക്ഷിക്കണം. ഇല്ലെങ്കിൽ അത്‌ താമസംവിനാ പൂട്ടിപ്പോകും!

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..