മെഡിസെപ്‌: ഓപ്ഷൻ വേണം


1 min read
Read later
Print
Share

എ.എൻ. അശോകൻ, ​
േകാട്ടയംപൊയിൽ കണ്ണൂർ
കേരളസർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കുംവേണ്ടി ‘മെഡിസെപ്’ ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നതിനുള്ള നടപടികൾ എടുത്തുവരുകയാണല്ലോ. ഈപദ്ധതിയിൽ ഉദ്യോഗസ്ഥരും പെൻഷൻകാരും നിർബന്ധമായും ചേരണമെന്നാണ് ഉത്തരവായിട്ടുള്ളത്. പദ്ധതി നടപ്പാവുമ്പോൾ ഉദ്യോഗസ്ഥരിൽനിന്നും പെൻഷൻകാരിൽനിന്നും 500 രൂപ പിടിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പെൻഷൻകാർക്ക് മെഡിക്കൽ അലവൻസായി ലഭിക്കുന്ന 500 രൂപയാണ് തിരിച്ചുപിടിക്കുക.
പെൻഷൻകാരെ സംബന്ധിച്ചിടത്തോളം മാസംതോറും ലഭിക്കുന്ന 500 രൂപ പലതരം രോഗങ്ങളാൽ വലയുന്നവർക്ക് ഒ.പി. ചികിത്സയ്ക്കും മരുന്നുകൾ വാങ്ങാനും ഉപയോഗിക്കാൻ കഴിയുന്നത് വലിയ ഒരനുഗ്രഹമാണ്. മെഡിസെപ് വരുമ്പോൾ കിടത്തിച്ചികിത്സയ്ക്ക് അംഗീകൃത ആശുപത്രികളിൽമാത്രമാണ് ചെലവായ തുക ലഭിക്കുക. മിക്ക ജീവനക്കാർക്കും പെൻഷൻകാർക്കും ഇപ്പോൾത്തന്നെ പലതരം ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുണ്ട്. മെഡിസെപ് നിർബന്ധമാക്കുമ്പോൾ അവ വേണ്ടെന്നുവെക്കേണ്ടിവരും.

വി.ടി. ഇപ്പോഴുമിവിടെയുണ്ട്

എസ്. രമണൻ, കുഴൽമന്ദം
സാംസ്കാരികതലസ്ഥാനമായ തൃശ്ശൂരിലെ കണിമംഗലത്ത് വി.ടി.യുടെ സ്മാരകം സ്ഥിതിചെയ്തിരുന്ന സ്ഥലം കാടുകയറി നശിക്കുകയാണെന്ന ദുഃഖസത്യം മാലോകരെ ആദ്യമറിയിച്ചത് ‘മാതൃഭൂമി’യായിരുന്നു. കഴിഞ്ഞവർഷം വി.ടി. ചരമദിനത്തിലായിരുന്നു വേദനാജനകമായ ആ വാർത്ത പ്രസിദ്ധീകൃതമായത്. ഇപ്പോഴിതാ ഒരു ചരമദിനംകൂടി കടന്നുവന്നിരിക്കുന്നു. കാടുവളർന്നു എന്നല്ലാതെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. വി.ടി. സ്മാരകട്രസ്റ്റ് അംഗങ്ങൾ മുൻവിധിയും പിടിവാശിയും ഉപേക്ഷിച്ച് ഒരുമേശയ്ക്കുചുറ്റുമിരുന്ന് പ്രശ്നങ്ങൾ പറഞ്ഞുതീർക്കണം. അതിനുകഴിയില്ലെങ്കിൽ കൃത്യമായി പ്രവർത്തിക്കുന്ന അങ്കമാലിയിലെ വി.ടി. ട്രസ്റ്റിനോ സാഹിത്യഅക്കാദമിക്കോ വസ്തു കൈമാറണം. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അടിക്കാടുകൾ വെട്ടിത്തെളിച്ച ആ മഹാവിപ്ലവകാരിയുടെ സ്മാരകം കാടുകയറി നശിക്കുന്നത് സാംസ്കാരികകേരളത്തിന് തീരാക്കളങ്കമാണ്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..