എന്തും കഴിക്കാൻ കൊടുക്കാമോ


രാഗനാഥൻ വയക്കാട്ടിൽ

ഭക്ഷ്യവിഷബാധയുടെ വാർത്തകളാണെങ്ങും. കഴിഞ്ഞദിവസമാണ് തൃശ്ശൂർ കണ്ടശ്ശാങ്കടവിൽ കുടുംബസംഗമത്തിലെ വിരുന്നുസത്‌കാരത്തിലെ ഭക്ഷണം കഴിച്ച കുട്ടിക്ക് മരണം സംഭവിച്ചത്. എട്ടുമാസം പഴക്കമുള്ള മത്സ്യമാണ് പാചകത്തിനുപയോഗിച്ചതെന്ന് പറയുന്നു. അതിനടുത്ത ദിവസമാണ് ഷവർമ കഴിച്ച കുട്ടി മരണപ്പെട്ട ദാരുണമായ വാർത്ത വന്നത്. അതുകൊണ്ടും തീർന്നില്ല, വയനാട്ടിൽ മന്തി കഴിച്ച ഒട്ടേറെപ്പേർക്ക് ഭക്ഷ്യവിഷബാധയുണ്ടായ വാർത്തയും പുറത്തുവന്നു. മനുഷ്യജീവൻകൊണ്ടാണ് ഇവരൊക്കെ കളിക്കുന്നത്. ആരോഗ്യകരമായ നല്ലഭക്ഷണം കൊടുക്കാൻ ഇവർക്കെന്താണ് മടി? ആരോഗ്യവകുപ്പിന്റെ പരിശോധനകൾ കാര്യക്ഷമമല്ലാത്തതുകൊണ്ടല്ലേ ഇതൊക്കെ നടക്കുന്നത്. വാർഷികാചാരമാണ് എല്ലായിടത്തും ഇത്തരം പരിശോധനകൾ. ഒരു ഫുഡ് ലൈസൻസ് സംഘടിപ്പിച്ച് എന്തുവിഷവും മാലിന്യവും വിളമ്പാമെന്ന് കരുതുന്നവരാണ് അധികവും. ഭക്ഷ്യസുരക്ഷാനിയമം പാസാക്കിയത് എല്ലാവർക്കും പൊതുവിതരണസമ്പ്രദായത്തിലൂടെ ഭക്ഷ്യവസ്തുക്കൾ വിതരണംചെയ്യാൻ മാത്രമാണോ?

Content Highlights: janashabdham

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..