വിഷമില്ലാത്ത ഭക്ഷണം


- ഷാജി യോഹന്നാൻ, നായത്തോട്

‘ഗുണനിലവാരമുള്ള ഭക്ഷണം അവകാശം’ എന്ന തലക്കെട്ടിൽ കഴിഞ്ഞദിവസം വന്ന മാതൃഭൂമി മുഖപ്രസംഗം കാലികപ്രസക്തമായി. ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യവും അളവിലല്ല ഗുണത്തിലാണ് ഉറപ്പുനൽകേണ്ടതെന്ന അഭിപ്രായവും അധികാരികൾ ശ്രദ്ധിക്കുമെന്ന് കരുതാം.

ജീവിതശൈലീരോഗങ്ങളിൽ ഭക്ഷണത്തിലെ മായമാണ് പ്രധാന വില്ലനെന്ന കാര്യം ആർക്കും അറിയാഞ്ഞിട്ടല്ല. ഫോർമാലിൻ ചേർത്ത മത്സ്യവും അമിത ഹോർമോൺ കുത്തിവെച്ച ബ്രോയിലർ ചിക്കനും വിദേശത്തേക്ക് കയറ്റിയയക്കാൻ കഴിയുമോ? പക്ഷേ, നാട്ടിലെ ജനങ്ങൾ ഇതെല്ലാമുള്ള മീനും ചിക്കനും വാങ്ങാൻ വിധിക്കപ്പെട്ടവരാകുന്നു. ഇത് ജനാധിപത്യവിരുദ്ധമല്ലേ? അടുത്തകാലത്തായി കേരളീയർ അമിത ഭക്ഷണപ്രിയരായി മാറിയിട്ടുണ്ട്.

എന്തെങ്കിലും സംഭവിക്കുമ്പോൾമാത്രം പുത്തനച്ചിയുടെ പുറംതൂപ്പുപോലെ അവിടവിടെ റെയ്ഡുകൾ നടത്തി പ്രശ്നം പരിഹരിക്കുന്നു എന്ന തോന്നലുണ്ടാക്കിയിട്ട് കാര്യമില്ല. ഇതൊരു നിരന്തരപ്രക്രിയയാവണം. വിഷം ചേർക്കാത്ത ഭക്ഷണം കഴിക്കാനുള്ള ഒരു പൗരന്റെ അവകാശത്തെ സാധ്യമാക്കുമ്പോഴാണ് സർക്കാരിന്റെ കരുതലിന് അർഥമുണ്ടാകുക. ഇക്കാര്യത്തിൽ ഒരു സൂക്ഷ്മനിരീക്ഷണവും പ്രവൃത്തിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..