ബസുകൾ ആക്രിയാകുമ്പോൾ


ബസുകൾ ആക്രിയാവുമ്പോൾ എന്ന മാതൃഭൂമി മുഖപ്രസംഗം നമ്മൾ കാലങ്ങളായിട്ടു ചർച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ്. കെ.എസ്.ആർ.ടി.സി.യെപ്പോലെ ഒരു വെള്ളാനയെ നമ്മൾ ഇനിയും ചുമക്കേണ്ടതുണ്ടോ എന്നാലോചിക്കാനും തീരുമാനിക്കാനും ഇനിയും വൈകിക്കണോ? ഇപ്പോഴത്തെ നിലയിൽ കെ.എസ്.ആർ.ടി.സി. പിരിച്ചുവിടുന്നതാണ് അഭികാമ്യമായിട്ടുള്ള മാർഗം. ഇതിനു ബദലായി കേരളം മൂന്ന് മേഖലകളായി തിരിച്ച്‌ വ്യക്തമായ നിബന്ധനകളോടെയും മാർഗനിർദേശങ്ങളോടെയും റോഡ് ഗതാഗതം സ്വകാര്യ കോർപ്പറേഷനുകളെ ഏൽപ്പിക്കുക. നാട്ടുകാരുടെ യാത്രാവശ്യങ്ങൾ വളരെ ഭംഗിയായും കോർപ്പറേഷനുകൾ ലാഭകരമായും കാര്യങ്ങൾ മുന്നോട്ടുപോകും. നിലവിലുള്ള ബസ്‌സ്റ്റാൻഡ്, വർക്ക്‌ഷോപ്പ്‌ സൗകര്യങ്ങൾ സ്വകാര്യമേഖലയ്ക്ക് ലീസ് ചെയ്ത്‌ സർക്കാരിന് വരുമാനം കണ്ടെത്തുകയും ചെയ്യാം.

ജി. രാജഗോപാലൻ നായർ, ഇടപ്പള്ളി, എറണാകുളം

'മാതൃഭൂമി' മുഖപ്രസംഗം 'ബസുകൾ ആക്രിയാകുമ്പോൾ' അവസരോചിതമായി. ഓരോ മലയാളിയും ചോദിക്കാനാഗ്രഹിക്കുന്ന ചോദ്യങ്ങൾ കോടതി ചോദിക്കുന്നു, മാധ്യമങ്ങളും. മാനേജുമെന്റും യൂണിയനുകളും ചേർന്ന് നശിപ്പിച്ച പൊതുമേഖലാസ്ഥാപനമാണ്‌ കെ.എസ്‌.ആർ.ടി.സി. യൂണിയനുകളുടെ അതിപ്രസരമാണ്‌ ആദ്യം നിയന്ത്രിക്കേണ്ടത്. മാനേജുമെന്റിന്റെ പ്രവർത്തനത്തിൽ ഇടപെടാൻ യൂണിയനുകളെ അനുവദിക്കരുത്. ഷെഡ്യൂളുകൾ തീരുമാനിക്കുന്നത് മാനേജുമെന്റായിരിക്കണം യൂണിയനുകളല്ല.

പി.പി. ദിവാകരൻ, കൂവോട്, തളിപ്പറമ്പ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..