മയക്കുമരുന്ന്‌ ബോധവത്‌കരണം പാഠ്യപദ്ധതിയിൽ വരണം


രാജേഷ് മേപ്പയ്യൂർ, കോഴിക്കോട്

മാതൃഭൂമി പരമ്പര ‘ലഹരിക്കയത്തിലെ നഷ്ടബാല്യങ്ങൾ’ വായിച്ചു. തികച്ചും കാലികപ്രസക്തിയുള്ളതും വലിയ സമൂഹവിപത്തായി നിലനിൽക്കുന്നതുമായ പ്രശ്നത്തെ വായനക്കാരിലും ബന്ധപ്പെട്ട അധികൃതരിലുമെത്തിച്ച ടീം മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ.

മുതിർന്നവർമാത്രം ഉൾപ്പെട്ട കണ്ണികളായിരുന്നു ലഹരിക്കടത്തുകാരും ഉപയോഗിക്കുന്നവരും എന്ന നിലയിൽനിന്ന്‌ കുട്ടികളും ഈ കണ്ണികളിലുൾപ്പെടുന്നു എന്നത് ഭീതിയുയർത്തുന്നു. അതിനാൽ കുട്ടികളിൽ വലിയ അവബോധം ഉണ്ടാക്കേണ്ടതുണ്ട്. സ്കൂൾ സിലബസുകളിൽ ലഹരിവിരുദ്ധ അവബോധമുണർത്തുന്ന കാര്യങ്ങൾ ഉൾപ്പെടുത്തണം. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കേവലം ദിനാചരണങ്ങളിലൊതുങ്ങാതെ വിദ്യാലയങ്ങളിലെ ക്ലബ്ബുകളും സ്കൗട്ട്, എൻ.സി.സി., സ്റ്റുഡന്റ് പോലീസ് തുടങ്ങിയ കൂട്ടായ്മകളെല്ലാംതന്നെ ഇത് തുടർ പ്രവർത്തനങ്ങളെന്ന നിലയിൽകാണണം. വരും വർഷം പാഠപുസ്തക പരിഷ്കരണമുണ്ടാകുമ്പോൾ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..