സ്കൂൾമൈതാനവും വ്യായാമവും


ടി. രത്നകുമാർ,

പ്രസിഡന്റ്, സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ, അസോസിയേഷൻ, സിവിൽസ്റ്റേഷൻ യൂണിറ്റ്, കോഴിക്കോട്

സർക്കാർ കളിസ്ഥലങ്ങൾ പൊതുജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യസംരക്ഷണത്തിനായി തുറന്നുകൊടുക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന പത്രവാർത്ത കണ്ടു. സ്വാഗതാർഹമായ തീരുമാനം. എന്നാൽ, അതിന് വലിയൊരു വിലങ്ങുതടിയുണ്ട്. സ്കൂൾമൈതാനങ്ങൾ മറ്റുള്ളവരുടെ ഉപയോഗത്തിന് നൽകരുത് എന്ന കേരള ഹൈക്കോടതി ഉത്തരവാണ്. ഇത് നീക്കിക്കിട്ടുന്നതിനാവണം സർക്കാരിന്റെ പ്രഥമപരിഗണന. വ്യായാമത്തിലൂടെ പൊതുജനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക, വ്യായാമത്തിലൂടെ രോഗപ്രതിരോധം നടത്തുക, വ്യായാമത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുക എന്നീ കാര്യങ്ങൾ ഏതു സർക്കാരിനെ സംബന്ധിച്ചും പ്രാധാന്യമർഹിക്കുന്ന കാര്യമാണ്.

എന്നാൽ, നമ്മൾ ശാരീരിക വ്യായാമങ്ങളിൽനിന്ന്‌ പിന്നാക്കംപോവുകയാണ്. ജീവിതശൈലീരോഗങ്ങൾ ഇവിടെ നാൾക്കുനാൾ വർധിക്കുന്നു എന്നതുതന്നെ മികച്ച ഉദാഹരണം. അറുപതുകളിൽ നാമമാത്രമായിരുന്ന പ്രമേഹം 2005-ൽ 20 ശതമാനത്തിലെത്തി. 2021 ആയപ്പോഴേക്കും മൂന്നിലൊരാൾക്ക് എന്നനിലയിലേക്ക് ഉയർന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് യുനെസ്‌കോയുടെ സ്പോർട്‌സ് ചാർട്ടറിൽ വ്യായാമം ഒരു മനുഷ്യാവകാശമാണ്, ഏതൊരു പൗരനും നടന്നെത്താവുന്ന ദൂരത്തിൽ കളിസ്ഥലം ലഭ്യമാക്കുകയെന്നത് ഓരോ സർക്കാരിന്റെയും ഉത്തരവാദിത്വമാണ് എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ലോകാരോഗ്യസംഘടനയും ലോകരാഷ്ട്രങ്ങളോട് ഇക്കാര്യം ആവർത്തിച്ചുകൊണ്ടിരിക്കുന്നു.

സ്കൂൾ കളിസ്ഥലങ്ങൾ തുറന്നുകിട്ടാനുള്ള നീക്കത്തിൽ വിവിധ ക്ലബ്ബുകളും കായികസംഘടനകളും മാധ്യമങ്ങളും മുന്നിട്ടിറങ്ങണമെന്ന് അഭ്യർഥിക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..