അക്രമം നിർത്തണം


എം.പി. മത്തായി

ഗാന്ധി പീസ് ഫൗണ്ടേഷൻ

ജനാധിപത്യത്തിൽ പ്രതിഷേധം സാർവത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ, പ്രതിഷേധം ജനാധിപത്യപരവും സ്വീകാര്യവും ആകണമെങ്കിൽ അത് തികച്ചും അക്രമരഹിതമാവണം.

കേരളത്തിൽ ഈയിടെയായി നടക്കുന്ന പ്രതിഷേധങ്ങളും അവയോടുള്ള പ്രതികരണങ്ങളും അക്രമാസക്തമാകുന്നത് തികച്ചും ദൗർഭാഗ്യകരവും അപലപനീയവുമാണ്. രാഷ്ട്രപിതാവിന്റെ പ്രതിമയെപ്പോലും അടിച്ചുതകർക്കുന്ന നിലയിലേക്ക് അക്രമം മാറിയിരിക്കുന്നു. യുവാക്കളാണ് അക്രമത്തിൽ ഏർപ്പെടുന്നത് എന്നത് ജനാധിപത്യത്തിന്റെ ഭാവിയെപ്പറ്റിയുള്ള അപകടസൂചനയായി വിലയിരുത്തപ്പെടേണ്ടതാണ്.

യുവാക്കളെ അക്രമംനടത്താൻ പരിശീലിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന മുതിർന്നനേതാക്കളാണ്, അക്രമംകാട്ടുന്ന യുവാക്കളെക്കാൾ ഈ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികൾ എന്ന് നാം തിരിച്ചറിയണം. അതുകൊണ്ട്, യുവാക്കളെ അക്രമോത്സുകരാക്കുന്ന രാഷ്ട്രീയശൈലി തിരുത്താനുള്ള വിവേകം രാഷ്ട്രീയനേതൃത്വം ആർജിക്കണമെന്ന് അവരെ സ്നേഹപൂർവം ഓർമപ്പെടുത്തുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..