അഗ്നിപഥ്: സ്ഥിരനിയമനം തുടരണം


ഡോ. ടി.പി. സേതുമാധവൻ, ബെംഗളൂരു

കോവിഡിനുശേഷം രാജ്യത്ത് തൊഴിലില്ലായ്മ കുതിച്ചുയരുമ്പോൾ സൈന്യത്തിലേക്കുള്ള അഗ്നിപഥ്‌ ഹ്രസ്വകാല റിക്രൂട്ട്‌മെന്റിനെ എതിർക്കുന്നവർ അക്രമാസക്തരാകുന്ന കാഴ്ചയാണ് കാണുന്നത്.

ഈവർഷത്തെ ഉയർന്ന പ്രായപരിധി 23 ആയി ഉയർത്തിയിട്ടുണ്ട്. നാലുവർഷത്തെ പരിശീലനമടക്കമുള്ള സേവനത്തിനുശേഷം 25 ശതമാനം പേർക്ക് സൈന്യത്തിൽ തുടരാം. മറ്റുള്ളവർക്ക് 11.7 ലക്ഷം രൂപ ആനുകൂല്യമായി ലഭിക്കും. അവർക്ക് ഉന്നതപഠനത്തിനും തുടർജോലി ലഭിക്കാനും സംരംഭങ്ങൾ തുടങ്ങാനും അവസരങ്ങൾ ലഭിക്കും. വർഷംതോറും 40,000 പേരെ റിക്രൂട്ട് ചെയ്യാനുള്ള നടപടികൾ പുരോഗമിച്ചുവരുന്നു. പ്രതിഷേധക്കാരുടെ ആവശ്യം പക്ഷേ, കരാർനിയമനമല്ല, സ്ഥിരനിയമനമാണ്.

അഗ്നിപഥിനെ പ്രതികൂലിച്ച് ഒട്ടേറെപ്പേർ പ്രസ്താവനയിറക്കുമ്പോൾ തൊഴിൽമേഖലയിലെ വെല്ലുവിളികളും തൊഴിലില്ലായ്മയും മറന്നുപോകരുത്. തൊഴിലില്ലായ്മയ്ക്കു അല്പമെങ്കിലും പരിഹാരം അഗ്നിപഥിലെയും കേന്ദ്ര സർവീസിലേക്കു നടക്കാനിരിക്കുന്ന 10 ലക്ഷം ഒഴിവുകൾ നികത്തുന്നതിലൂടെയും സാധ്യമാകില്ലേ? വർഷങ്ങളോളം ചർച്ചചെയ്തെടുത്ത സൈനിക നവീകരണത്തിന്റെ ഭാഗമാണിതെന്ന് സൈനിക മേധാവികൾതന്നെ അഭിപ്രായപ്പെടുമ്പോൾ കത്തുന്ന തീയിൽ എണ്ണയൊഴിക്കാൻ ചില രാഷ്ട്രീയനേതാക്കളുടെ ശ്രമിക്കുന്നു. സൈന്യത്തിലേക്കുള്ള പ്രവേശനപരീക്ഷയ്ക്കു വിദ്യാർഥികളെ പ്രാപ്തരാക്കുന്ന കോച്ചിങ് കേന്ദ്രങ്ങളും ഇതിനുപിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ശക്തിയായ എതിർപ്പിന്റെ വെളിച്ചത്തിൽ കേന്ദ്രസർക്കാർ ആലോചിക്കേണ്ടത് അഗ്നിപഥിലൂടെ സ്ഥിരനിയമനത്തിനുള്ള രീതിക്ക്‌ സാധ്യതയുണ്ടോ എന്നതാണ്. സൈന്യത്തിലേക്കുള്ള മറ്റു സ്ഥിരനിയമനങ്ങൾ തുടരുകതന്നെ ചെയ്യണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..