മാധ്യമസ്വാതന്ത്ര്യം വിലക്കരുത്


എ.വി. ജോർജ്, കീർത്തി നഗർ, തിരുവല്ല.

സമാധാനത്തിനുള്ള നൊബേൽ സമ്മാനം രണ്ട് മാധ്യമപ്രവർത്തകർക്ക് ലഭിച്ച വർഷംതന്നെ ഇവിടെ കേരളത്തിൽ നിയമസഭാ നടപടികളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ വിലക്കിയ തീരുമാനം അപലപനീയമാണ്. വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്താനും മാധ്യമസ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവെക്കാനുമുള്ള ഭരണവർഗങ്ങളുടെ നീക്കങ്ങൾ ചരിത്രത്തിൽ എപ്പോഴും നാം കണ്ടിട്ടുണ്ട്. ഈ ജനാധിപത്യരാജ്യത്ത് ഇപ്പോഴും ഇത് തുടരുന്നത് പ്രതിഷേധാർഹമാണ്. അധികാരികളുടെ തലക്കനത്തിനുമുമ്പിൽ മാധ്യമപ്രവർത്തകർക്ക് തലയുയർത്തിനിൽക്കാൻ കഴിയട്ടെ. രാജ്യമെന്നവകാശപ്പെടുന്ന ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യവും ഇന്ന് ഭീഷണിയുടെ നിഴലിലാണ്. മാധ്യമപ്രവർത്തകർക്കുനേരെ നടന്നുകൊണ്ടിരിക്കുന്ന സൈബർ വേട്ടയാടലുകൾ അപലപനീയമാണ്‌. നിയമസഭയിലെ എല്ലാ നടപടികളും കാണാനും കേൾക്കാനും ജനങ്ങൾക്ക് ജനാധിപത്യരാജ്യത്ത് അവകാശമുണ്ട്. അതിന്‌ മാധ്യമ പ്രവർത്തകരെ അനുവദിക്കുന്നതിനെ എന്തിനാണ്‌ ഭയപ്പെടുന്നത്‌.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..