പെൻഷൻകാരോട് എന്തിനീ ദ്രോഹം


തോമസ്‌കുട്ടി ബി.പി., കളമശ്ശേരി

തൊഴിലാളിക്ഷേമത്തിനു വേണ്ടി തുടങ്ങിയ ഇ.പി.എഫ്.ഒ. തൊഴിലാളിദ്രോഹ നടപടികളുമായി മുന്നോട്ടുപോവുകയാണ്. മിനിമം പെൻഷനും ശമ്പളത്തിനാനുപാതികമായ പെൻഷനും കൊടുക്കാൻ പറ്റുകയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇപ്പോൾ അവർ വാശിയോടെ സുപ്രീംകോടതിയിലാണ്. കേസിൽ കക്ഷിചേർന്ന പലരും ഇതിനോടകം മരിച്ചുപോയി. ജീവിച്ചിരിക്കുമ്പോഴെങ്കിലും മിനിമം പെൻഷനും ശമ്പളത്തിനാനുപാതികമായ പെൻഷനും കിട്ടുമോയെന്നു വിരമിച്ച ജീവനക്കാർ ചോദിക്കുന്നു. കേസ് സുപ്രീംകോടതിയിലാണെങ്കിലും ഓരോദിവസവും ഓരോ കാരണത്താൽ വൈകുകയാണ്. ഇപ്പോൾ കിട്ടുന്ന തുച്ഛമായ പെൻഷൻ മരുന്നുവാങ്ങാൻപോലും തികയാതെവരുന്നു. അധികാരികൾ ഇനിയെങ്കിലും കണ്ണുതുറക്കണം.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..