കേരള ബാങ്കിൽ ലയിപ്പിക്കണം


എം.കെ. പുരുഷൻ, പരൂർ എറണാകുളം

60 കൊല്ലം മുൻപാണ് പാലാ സെൻട്രൽ ബാങ്ക് ലിക്വിഡേറ്റ് ചെയ്തത്. അതോടെ ദുർബലബാങ്കിനെ കരുത്തൻ ബാങ്കിൽ ലയിപ്പിച്ചുകൊണ്ട് നിക്ഷേപകരുടെ താത്‌പര്യം സംരക്ഷിക്കാൻ കേന്ദ്രവും റിസർവ് ബാങ്കും നയപരമായ തീരുമാനമെടുത്തു. പിന്നീട് പല ഘട്ടങ്ങളിലായി പ്രതിസന്ധിയിലായ ബാങ്ക് ഓഫ് കൊച്ചിൻ, പരൂർ സെൻട്രൽ ബാങ്ക്, ലോർഡ് കൃഷ്ണ ബാങ്ക്, നെടുങ്ങാടി ബാങ്ക് എന്നിവയെ പ്രമുഖ ബാങ്കുകളിൽ ലയിപ്പിച്ചുകൊണ്ട് നിക്ഷേപകരെ സഹായിച്ചു. ഈ മാതൃക അവലംബിച്ചുകൊണ്ട് പ്രതിസന്ധിയിലായ സഹകരണസംഘങ്ങളെ കേരളബാങ്കിൽ ലയിപ്പിച്ചുകൊണ്ട് നിക്ഷേപകരെ ആത്മഹത്യയിൽനിന്ന് രക്ഷിക്കണം. തിരിച്ചു കിട്ടാത്തവിധം വായ്പ അനുവദിച്ച ഭരണസമിതി അംഗങ്ങളെയും സെക്രട്ടറിയെയും ശിക്ഷിക്കുകയും നഷ്ടം അവരിൽനിന്ന് വസൂലാക്കണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..