വേനലവധി വേണ്ട


ജോസി വർക്കി, ചാത്തങ്കേരിൽ, പെരുമ്പിള്ളി

നമുക്ക് ഇനി കേരളത്തിലെ സ്കൂൾകുട്ടികൾക്ക് വേനലവധി വേണ്ട. മറിച്ച് ജൂൺ, ജൂലായിൽ രണ്ടുമാസം മൺസൂൺ അവധി കൊടുത്താൽമതി. ഏപ്രിൽ, മേയിൽ സ്കൂളുകൾ പ്രവർത്തിക്കട്ടെ. പരീക്ഷകഴിഞ്ഞ്‌ ഉടനെ അടുത്ത അധ്യയനവർഷം ആരംഭിക്കാം. പെരുമഴക്കാലത്ത് കുട്ടികൾക്ക് അവധി കൊടുക്കുക. മഴയും കാറ്റും തണുപ്പും വെള്ളപ്പൊക്കവും പനിയും ജലദോഷവും ഒക്കെയുള്ള ജൂൺ, ജൂലായിൽ സ്കൂൾയാത്ര കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ തലവേദനയാണ്. കഴിഞ്ഞ നാലഞ്ചുവർഷമായി മഴക്കാലം കേരളീയർക്ക് ആധിയും വ്യാധിയും നിറഞ്ഞതാണ്. മഴക്കാല കെടുതികളും അപകടങ്ങളും പെരുകിവരുന്ന ഈ സമയത്ത് സ്കൂൾകുട്ടികൾ വളരെ ബുദ്ധിമുട്ടിയാണ് സ്കൂളിൽ പോകുന്നത്. വേണമെങ്കിൽ അധ്യയനവർഷം പുനഃക്രമീകരിച്ച് പരീക്ഷ ഏപ്രിൽ-മേയിൽ നടത്താം. കൊല്ലപ്പരീക്ഷയും വാർഷിക അവധിയും പുനർനിശ്ചയിക്കാൻ സർക്കാരും വിദ്യാഭ്യാസവകുപ്പും അടിയന്തരനടപടികൾ കൈക്കൊള്ളണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..