മാസ്‌ക് ഉപയോഗം കർശനമാക്കണം


എം.ജി. ധരൻ തൃക്കരിപ്പൂർ

കൊറോണ വൈറസിന്റെ വ്യാപനം അല്പം കുറഞ്ഞതോടുകൂടി ജനങ്ങൾ മാസ്ക് ഉപേക്ഷിക്കാൻ തുടങ്ങി. വൈറസ് വ്യാപനം ഇല്ലാതായില്ലെങ്കിലും മാസ്ക് ധരിക്കാൻ ഭൂരിഭാഗം ആളുകളും വിമുഖത കാട്ടുന്നു. ആൾക്കൂട്ടങ്ങളിൽ മാസ്ക് ധരിച്ചെത്തുന്നവർ ഒറ്റപ്പെട്ട് അവഹേളിക്കപ്പെടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാസ്ക് കർശനമാണെങ്കിലും അത് നടപ്പിൽവരുത്താൻ വേണ്ടപ്പെട്ടവർ ശ്രദ്ധിക്കാറില്ല. വിദ്യാർഥികൾക്കിടയിൽ ഇപ്പോൾ വ്യാപകമായി പകർച്ചപ്പനിയും മറ്റു രോഗങ്ങളുമുണ്ട്. മാസ്കുണ്ടെങ്കിൽ ഒരുപരിധിവരെ പകർച്ചവ്യാധികൾ ഒഴിവാക്കാം. ജീവന് വിലകല്പിക്കാത്തവരെ കർശനമായി നിയന്ത്രിക്കാൻ അധികാരികൾ ശ്രദ്ധിക്കണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..