വായ്പക്കുടിശ്ശികയും രാഷ്ട്രീയക്കാർക്കുള്ള സംഭാവനയും ചേർത്തുവായിക്കണം


എ. രാഘവൻ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്‌സ് അസോസിയേഷൻ

ബാങ്കുകളിലെ കിട്ടാക്കടങ്ങൾ എഴുതിത്തള്ളിയ വാർത്തയാണ് ഈ കുറിപ്പിനാധാരം. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് വാണിജ്യബാങ്കുകൾ എഴുതിത്തള്ളിയ വായ്പക്കുടിശ്ശിക ഏതാണ്ട് 10 ലക്ഷം കോടിയാണ്. വിവിധ ബാങ്കുകൾ തിരിച്ചുപിടിച്ച തുക തുലോം കുറവാണ്. ബാങ്ക് ഓഫ് ബറോഡ 8078 കോടി (എഴുതിത്തള്ളിയത്: 75,101 കോടി), കനറാ ബാങ്ക് 7441 കോടി (60,035 കോടി), പഞ്ചാബ് നാഷണൽ ബാങ്ക് 11,820 കോടി (92,340 കോടി), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 40,975 കോടി (2,04,286 കോടി) യൂണിയൻ ബാങ്ക് 7042 കോടി (82,304 കോടി) എന്നിങ്ങനെയാണ് കണക്കുകൾ.

എഴുതിത്തള്ളിയതിൽ 85 ശതമാനത്തിലധികവും അഞ്ചുകോടിയിൽ കൂടുതൽ വായ്പയെടുത്ത കമ്പനികളുടേതാണ് എന്നാണ്‌ റിസർവ് ബാങ്ക് വെളിപ്പെടുത്തിയത്. വലിയ ആനുകൂല്യങ്ങളോടെ വായ്പയെടുത്ത കമ്പനികൾ മികച്ച ആസ്തിയും വരുമാനവും ഉണ്ടാക്കിയശേഷം പണം തിരിച്ചടയ്ക്കേണ്ടതില്ല എന്ന്‌ തീരുമാനിക്കുന്നെന്നാണ് മനസ്സിലാക്കേണ്ടത്‌.

2018 മുതൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് പദ്ധതിയും ഇതോടൊപ്പം പരിശോധിക്കണം. കുടിശ്ശികവരുത്തിയ കമ്പനികൾ രാഷ്ട്രീയപ്പാർട്ടികൾക്ക് നൽകിയ സംഭാവനകൾ സംബന്ധിച്ച വെളിപ്പെടുത്തലുകൾകൂടിയുണ്ടായാലേ ബാങ്കുകളിൽനിന്ന് ഓരോ വർഷവും രാജ്യത്തിന്റെ ഖജനാവിലേക്കെത്തേണ്ട ശരാശരി 1,50,000 കോടി രൂപ എങ്ങനെ നഷ്ടപ്പെടുന്നെന്നു വ്യക്തമാകൂ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളെല്ലാം സ്വകാര്യവത്കരിക്കണമെന്ന് നിതി ആയോഗ് അടക്കം നിർദേശിക്കുന്ന കാലത്ത് ഇത് അനിവാര്യവുമാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..