അസഹിഷ്ണുതകൊണ്ട് ഭാവന ശൂന്യമാകരുത്‌


പി. പദ്‌മനാഭൻ, അന്നൂർ

അസഹിഷ്ണുതയെ സംബന്ധിച്ച മാതൃഭൂമി എഡിറ്റോറിയൽ വായിച്ചു. അസഹിഷ്ണുത പ്രകടിപ്പിക്കപ്പെടുമ്പോൾ ഭാവന ശൂന്യമാകും. ഭാവന ശൂന്യമാക്കപ്പെടുമ്പോൾ പകയായും വിദ്വേഷമായും അത് പരിണമിക്കും.

അന്യരുടെ അവകാശങ്ങളോടും അവരുടെ ഭാവനയോടും അനുഭാവമുണ്ടെങ്കിൽ മാത്രമേ സാംസ്കാരികക്കൂട്ടായ്മ രൂപമെടുക്കൂ. അതില്ലാതെ, മറ്റുള്ളതിനെയെല്ലാം എതിർക്കാനും അടക്കിനിർത്താനും ശ്രമിക്കുന്നവർ സംസ്കാരത്തെത്തന്നെയാണെതിർക്കുന്നത്. ഭാരതത്തിന്റെ പ്രാചീനമായ സംസ്കൃതിതന്നെയും വിനയത്തിലും ക്ഷമയിലും ധർമത്തിലുമധിഷ്ഠിതമാണ്. ഏറ്റവും ദുർബലമായ എതിർശബ്ദംപോലും കേൾക്കുമ്പോഴാണ് ജനാധിപത്യവും അർഥപൂർണമാവുക.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..