ഏറെ അഭിമാനം തോന്നുന്നു


ദിലീപ് വി. മുഹമ്മദ്, മുവാറ്റുപുഴ

ഈ കുറിപ്പെഴുതാൻ കാരണം സ്വാതന്ത്ര്യദിനത്തിലെ മാതൃഭൂമി ദിനപത്രത്തിന്റെ ഒന്നാം പേജാണ്. ത്രിവർണപതാക ആദ്യമായി ഉയർത്തിക്കൊണ്ട് 1929 ഡിസംബർ 31-ാം തീയതി രബി നദീതീരത്തെ ലഹോർ കോൺഗ്രസ്‌ സമ്മേളനത്തിൽ പണ്ഡിറ്റ് ജവാഹർലാൽ നെഹ്രു നടത്തിയ പ്രസംഗത്തിന്റെ ഭാഗമായ ‘ഇപ്പോൾ ത്രിവർണപതാക ഉയർത്തിയിരിക്കുന്നു, അത് താഴ്ത്തരുത്’ എന്ന ആഹ്വാനം എടുത്തുചേർത്തിരിക്കുന്നു. നെഹ്രു കൈയിലേന്തിയിരിക്കുന്ന പതാകയോടൊപ്പം സ്വാതന്ത്ര്യാനന്തര ഇന്ത്യ കൈവരിച്ച പ്രധാന ശാസ്ത്രസാങ്കേതിക, വ്യവസായ, രാഷ്ട്രീയ, അന്തർദേശീയ നേട്ടങ്ങൾ എഴുതിച്ചേർത്തിരിക്കുന്നു. ഏറ്റവും താഴെയായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതിന്റെ ഉൾക്കാമ്പുള്ള സ്വാതന്ത്ര്യദിന സന്ദേശം. ഒരു പേജ് പൂർണമായും ഉപയോഗപ്പെടുത്തി തയ്യാറാക്കി അവതരിപ്പിച്ചിരിക്കുന്ന ഈ പരസ്യം രാജസ്ഥാൻ ഇൻഫർമേഷൻ ആൻഡ്‌ പബ്ലിക്‌ റിലേഷൻസ് വകുപ്പിന്റേതാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ ഇന്ത്യയെ സമഗ്രമായി അവതരിപ്പിച്ച, ഭാവി ഇന്ത്യയിൽ പ്രതീക്ഷയർപ്പിക്കുന്ന രാജസ്ഥാൻ മുഖ്യമന്ത്രിക്കും ഇൻഫർമേഷൻ ആൻഡ്‌ പബ്ലിക്‌ റിലേഷൻസ് വകുപ്പിനും അഭിനന്ദനങ്ങൾ. ഈ പരസ്യചിത്രത്തിൽ ഏറെ അഭിമാനംതോന്നുന്നു.Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..