അരങ്ങ് വാഴുന്ന തെരുവുപട്ടികൾ


ഡോ.രാജേഷ്, തൃക്കണ്ടിയൂർ

തെരുവുപട്ടികളുടെ തേർവാഴ്ചയിൽ നാടും നഗരവും ഇടത്താവളങ്ങളും വീർപ്പുമുട്ടുകയാണ്. കാൽനടക്കാരും ഇരുചക്ര വാഹനങ്ങളും അനുഭവിക്കുന്ന ദുരിതങ്ങൾ ചില്ലറയല്ല. ഇത്തരം പ്രശ്നങ്ങൾക്ക് മുമ്പ് പട്ടിപിടിത്തക്കാർ തന്നെ ഒരറുതി വരുത്തിയിരുന്നു. എന്നാൽ, നിയമക്കുരുക്കുകളുടെ പേരിൽ ഇതിനൊരു പരിഹാരം കാണാൻ ഇന്ന് നമുക്കാകുന്നില്ല. ജനങ്ങളെ കടിച്ചുകീറുന്ന പേ വിഷ ബാധ പടർത്തുന്ന ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ ജീവനെടുക്കുന്നതും ഒറ്റപ്പെട്ട സംഭവങ്ങളായി കാണാൻ നമ്മൾ നിർബന്ധിക്കപ്പെടുന്നു. മനുഷ്യജീവന് ഭീഷണിയാകുന്ന ജന്തുക്കളെ നിയന്ത്രിക്കാൻ നിയമമുള്ള ഈ നാട്ടിൽ തെരുവുപട്ടികളെ കൈകാര്യം ചെയ്യുന്നതിൽ നാം അമ്പേ പരാജയപ്പെട്ടിരിക്കുന്നു.

മുഴുവൻ പട്ടികളെയും വന്ധ്യം കരിക്കുന്നത് പ്രയോഗികമല്ലെന്ന് തെളിഞ്ഞു കഴിഞ്ഞു. നിയമതടസ്സങ്ങളും പരിമിതികളും അതിനുണ്ടെന്നാണ് അറിയുന്നത്. മേൽ സാഹചര്യത്തിൽ ജനസുരക്ഷ ഉറപ്പാക്കുന്നതിനുള്ള അടിയന്തര നിയമനിർമാണവും ത്വരിത നടപടികളും കൈക്കൊള്ളാൻ ഭരണകൂടവും അധികൃതരും ഇനിയും വൈകിക്കൂടാ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..