പൊറുതിമുട്ടി അധ്യാപകർ


ആർ. ഹരിശങ്കർ, ചങ്ങനാശ്ശേരി.

അധ്യാപകരെ കുറിച്ചുള്ള പരമ്പര ശ്രദ്ധേയമായിരുന്നു. വിട്ടുപോയത് പൂരിപ്പിക്കട്ടെ. വിദ്യാലയങ്ങളിൽ അധ്യാപകർ നേരിടുന്ന വലിയൊരു പ്രതിസന്ധി കുട്ടികൾ തമ്മിലുള്ള പരസ്യമായ തെറിവിളികളാണ്. നിത്യജീവിതത്തിലെ ഒരു സാധാരണ പദപ്രയോഗം എന്ന ലാഘവത്തോടെയാണ് കുട്ടികൾ അശ്ളീലപദങ്ങൾ ഉപയോഗിക്കുന്നത്. അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളെ പെരുപ്പിച്ചുകാണിച്ച് അവരുടെമേൽ കുതിരകയറുന്ന അധികാരികളും പൊതുസമൂഹവും കുട്ടികളെ തിരുത്തുന്നില്ല. കുട്ടികളെ തിരുത്താൻ ശ്രമിക്കുന്ന അധ്യാപകരെ പ്രതിക്കൂട്ടിൽ നിർത്തുകയുംചെയ്യുന്നു. മറ്റൊന്ന് അധ്യാപകേതര പുറംപണികളാണ്. പകർച്ചവ്യാധിയെന്ന്‌ കേൾക്കുമ്പോൾ, മാനത്ത്‌ മഴക്കാറുകാണുമ്പോൾ അധ്യാപകരുടെ ഉള്ളിൽ ആധിയാണ്. ഏത് ദുരിതാശ്വാസക്യാമ്പിൽ, ഏത് പകർച്ചവ്യാധിപ്രതിരോധകേന്ദ്രത്തിലാണ് രാത്രിയുൾപ്പെടെ പണി എന്നതാണ് അവരുടെ ആധി. കുട്ടികളെ തിരുത്താൻ ശ്രമിക്കുന്ന അധ്യാപകരെ ബാലാവകാശംപറഞ്ഞ് വിരട്ടുന്ന അധികാരികൾ ഇവിടെ ദുരന്തനിവാരണം പറഞ്ഞാണ് വിരട്ടുന്നത്. അധ്യാപകരുടെ പണി അധ്യാപനമാണ് എന്നകാര്യം ആദ്യം മനസ്സിലാക്കേണ്ടത് അധികാരികളും പൊതുസമൂഹവുമാണ്. നമ്മുടെ കുട്ടികളുടെ നല്ലഭാവി കരുതി അവരെ അതിനനുവദിക്കുക.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..