സ്‌കൂൾ അവസ്ഥ വരച്ചിട്ട പരമ്പര


ടി. അനൂപ്‌കുമാർ, ജനറൽ സെക്രട്ടറി, എൻ.ടി.യു.

വർത്തമാന സ്കൂൾ അന്തരീക്ഷം സത്യസന്ധമായി വരച്ചിട്ട പരമ്പരയാണ് ‘സിലബസിനുമപ്പുറത്തെ അധ്യയനം.’ സമൂഹം വേണ്ടത്ര ശ്രദ്ധിക്കാതെപോവുന്ന ഒട്ടേറെ വിഷയങ്ങൾ സ്കൂൾ ചുമരിനുപുറത്തു കൊണ്ടുവരാനായി.ഒരുദിവസംകൊണ്ട് പ്രശ്നപരിഹാരം കാണാൻ കഴിയുന്ന വിഷയങ്ങളല്ല ഇതൊന്നും. അതേസമയം, ഇന്നല്ലെങ്കിൽ നാളെ ഇവയ്ക്ക് ഉത്തരം കണ്ടെത്തിയില്ലെങ്കിൽ കേരളത്തിന്റെ പൊതുവിദ്യാഭ്യാസമേഖല വലിയ വിലകൊടുക്കേണ്ടിവരും. ഉദ്യോഗസ്ഥരുടെ സമീപനത്തിൽ മാറ്റംവരുത്തുന്നതിലൂടെ പരിഹാരംകാണാൻ കഴിയുന്ന വിഷയങ്ങൾവരെയുണ്ട്. പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് അധ്യാപകർ നേരിടുന്ന ശിക്ഷാനടപടികൾ ഇതിനൊരുദാഹരണമാണ്. അധ്യാപകരെ ശത്രുക്കളായികാണാതെ, അവരെ വിശ്വാസത്തിലെടുത്തു പോകാനുള്ള ശ്രമമാണ് അധികാരികൾ കാണിക്കേണ്ടത്.

സംസ്ഥാനത്തെ ഉച്ചക്കഞ്ഞി വിതരണവുമായി ബന്ധപ്പെട്ട ഗുരുതരവിഷയങ്ങളും പരമ്പര വിശദമായി ചർച്ചചെയ്തു. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ഒട്ടേറെ മുന്നോട്ടുപോവുമ്പോൾ കേരളം നോക്കിനിൽക്കുന്ന സ്ഥിതിയാണ്. ഉച്ചക്കഞ്ഞി നടത്തിപ്പ് അധ്യാപകരുടെ ചുമതലയാക്കുന്ന സർക്കാർസമീപനം മാറിയേതീരൂ. പ്രൈമറി സ്കൂൾ പ്രഥമാധ്യാപകന് ക്ലാസ് ചാർജ് നൽകുന്നതുവഴിയുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഹയർസെക്കൻഡറിയിൽ അധ്യാപകേതര തസ്തികകളില്ലാത്തതിന്റെ പ്രയാസങ്ങളും പരമ്പര വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടലുണ്ടാകണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..