മാതൃഭൂമിക്ക് അഭിനന്ദനം


പി. കൃഷ്ണപ്രസാദ്, സംസ്ഥാനപ്രസിഡന്റ്, കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ

‘സിലബസിനുമപ്പുറത്തെ അധ്യാപനം’ പരമ്പര ശ്രദ്ധേയമായി. പ്രത്യേകിച്ച്, ‘അന്നമൊരുക്കാൻ അഭ്യാസം’ എന്ന ഭാഗം. പ്രഥമാധ്യാപകർ ഇക്കാര്യത്തിൽ അനുഭവിക്കുന്ന സംഘർഷങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന ‘മാതൃഭൂമി’ക്ക് അഭിനന്ദനങ്ങൾ. സാമൂഹിക അടുക്കള സ്ഥാപിച്ച് അധ്യാപകരെ ഉച്ചഭക്ഷണച്ചുമതലയിൽനിന്ന് ഒഴിവാക്കുക, സമഗ്ര പോഷകാഹാരപദ്ധതി(പാൽ, മുട്ട വിതരണം)ക്ക് പ്രത്യേക ഫണ്ട് അനുവദിക്കുക, വിദ്യാഭ്യാസവകുപ്പ്, സാമൂഹികനീതിവകുപ്പ്, പൊതുവിതരണവകുപ്പ് എന്നിവയുടെ ഏകോപനത്തിലൂടെ ഉച്ചഭക്ഷണപദ്ധതി ആയാസരഹിതവും കൂടുതൽ മികച്ചതുമാക്കുക എന്നീകാര്യങ്ങൾ സർക്കാർ അടിയന്തരമായി നടപ്പാക്കണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..