അംഗീകാരം തട്ടിത്തെറിപ്പിക്കരുതായിരുന്നു


ദിലീപ് വി. മുഹമ്മദ്, കാലാമ്പൂര്, മൂവാറ്റുപുഴ

ഏഷ്യയിലെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന മഗ്‌സസെ പുരസ്കാരം കെ.കെ. ശൈലജയ്ക്ക് നൽകാൻ തീരുമാനിച്ചത് അർഹതയ്ക്കുള്ള അംഗീകാരമായിട്ടായിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് കേരളത്തിലെ ആരോഗ്യരംഗം ലോകതലത്തിൽ ശ്രദ്ധപിടിച്ചുപറ്റിയത് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായിട്ടായിരുന്നെങ്കിലും ആരോഗ്യമന്ത്രി എന്ന നിലയിൽ ടീച്ചറുടെ നേതൃത്വം എതിരാളികൾപ്പോലും അംഗീകരിച്ചു. കേവലം രാഷ്ട്രീയവാദങ്ങൾ നിരത്തി ലോകതലത്തിൽ കൈവന്ന അംഗീകാരം തട്ടിത്തെറിപ്പിച്ചത് ബുദ്ധിശൂന്യമായിപ്പോയി. പാർട്ടിയുടെ വിനീതവിധേയയായ അംഗമെന്ന നിലയിൽ ശൈലജ ടീച്ചർക്ക് തീരുമാനം അംഗീകരിക്കേണ്ടി വന്നു എന്നുമാത്രം.

നൊബേൽ സമ്മാനം ലഭിച്ചവരുടെ കാര്യം പഠിക്കുമ്പോൾ അതേ ഗൗരവത്തിൽത്തന്നെ നൊബേൽ സമ്മാനം നിരസിച്ചവരെയും നാം പഠിക്കാറുണ്ട്. ഇതേ പോലെത്തന്നെയാകും മഗ്‌സസെ പുരസ്കാരത്തിന്റെ കാര്യവും - പുരസ്കാരം നിരസിച്ചവരും എന്നും ഓർമിക്കപ്പെടും. എന്നാൽ, ഇവിടെ പുരസ്കാരം നിരസിച്ച കാരണം അറിയുമ്പോൾ അത് ‘ചരിത്രപരമായ മണ്ടത്തര’മായി വിലയിരുത്തപ്പെടും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..