പേ വിഷബാധ: ജനത്തെ പരിഹസിക്കരുത്


മോഹൻ നെടുങ്ങാടി, ചെർപ്പുളശ്ശേരി

പേപിടിച്ച നായ ആളുകളെ കടിക്കുന്നു. കടിയേറ്റ പലരും വാക്‌സിനേഷൻ എടുത്തിട്ടും മരിക്കുന്നു. വാക്‌സിനേഷന്റെ ഗുണനിലവാരം പരിശോധിക്കാൻ വിദഗ്ധസമിതി രൂപവത്‌കരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ദിവസങ്ങൾ പലതായിട്ടും സമിതി രൂപവത്‌കരണം ഫലപ്രാപ്തിയിലെത്തിയിട്ടില്ല. എപ്പോൾ എത്തുമെന്നറിയില്ല! കൂട്ടത്തിൽ, വന്ധ്യംകരണത്തിലെ കള്ളക്കളികളെക്കുറിച്ചും അന്വേഷണം നടത്തേണ്ടതുണ്ട്. കാരണം, 21-22 വർഷത്തിൽ അഞ്ചരക്കോടി രൂപയാണ് വന്ധ്യംകരണത്തിനായി ചെലവഴിച്ചത്! എന്നിട്ടും തെരുവുനായകൾ പെരുകുന്നു. വന്ധ്യംകരണത്തിന് വിധേയമായ നായകളുടെ ചെവിയിൽ ‘വി’ അടയാളം ഇടുന്നുണ്ട്. ഇങ്ങനെ ‘വി’ അടയാളം രേഖപ്പെടുത്തിയിട്ടുള്ള ഒരു പട്ടി നാലഞ്ചു കുട്ടികളെ പ്രസവിച്ചുകിടക്കുന്ന കാഴ്ച കണ്ടതായുള്ള വാർത്തയും കേട്ടു. സ്വയരക്ഷയ്ക്ക് മനുഷ്യനെ കൊല്ലാൻ നിയമമുള്ളപ്പോൾ സ്വയരക്ഷയ്ക്ക് നായകളെ കൊന്നാൽ ദയവായി കേസും കൂട്ടവുമാക്കി കോടതികയറ്റരുത്. പക്ഷിപ്പനിവന്നാൽ താറാവുകളെ ഒന്നിച്ചുകൊല്ലുന്നില്ലേ? കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ നിയമം അനുവദിക്കുന്നുണ്ട്. സ്വയരക്ഷയ്ക്കായി പേപിടിച്ച നായയെ കൊല്ലാനും നിയമം വേണ്ടേ?

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..