വന്ധ്യംകരണം പാഴ്‌ച്ചെലവ്


സി.സി. മത്തായി മാറാട്ടുകളം, ചങ്ങനാശ്ശേരി

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ അറുപത്തേഴായിരത്തോളം തെരുവുനായകളെ വന്ധ്യംകരിക്കാൻ പതിമ്മൂന്നുകോടിയോളം രൂപ ചെലവാക്കിയെന്ന കണക്കുകണ്ടു. വീണ്ടും തദ്ദേശഭരണസ്ഥാപനങ്ങൾ ഇതിനായി വൻതുക ചെലവാക്കാൻ ഒരുങ്ങുന്നു. ഈ കണക്കുവെച്ച്‌ കേരളത്തിലെ ഏതാണ്ട് രണ്ടരലക്ഷത്തിലധികം തെരുവുനായകളെ മുഴുവൻ വന്ധ്യംകരിക്കണമെങ്കിൽ ഇനിയും നാല്പതുകോടിയോളം രൂപ വേണ്ടിവരും. അങ്ങനെ ചെയ്താൽത്തന്നെയും പതിന്നാലുവർഷത്തോളം ആയുസ്സുള്ള നായകൾ മിക്കതും ഇനിയും ദീർഘകാലം ശല്യമായിത്തന്നെ തുടരുമല്ലോ. ഈ ചികിത്സകൊണ്ട് പേവിഷബാധ തടയാനാകില്ല. ഇതിനു വിധേയമായതിൽ ചിലത്‌ പ്രസവിച്ചതായും കണ്ടു. വൻതുക മുടക്കി ഇതിനായി ഒരുക്കിയ സംവിധാനങ്ങൾ ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട രീതിയിൽ കിടക്കുന്നു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..