ഹർത്താൽ നമ്മളുടെ ചെലവിൽ


വിഷ്ണു ശ്രീധരൻ, കൂടാളി, കണ്ണൂർ.

കേരളമടക്കം പതിനഞ്ച് സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംസ്ഥാന പോലീസും ചേർന്ന് നടത്തിയ റെയ്ഡിൽ പോപ്പുലർ ഫ്രണ്ട് എന്ന സംഘടനയുടെ ദേശീയ നേതാക്കളുൾപ്പെടെയുള്ളവരെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തിയത്. ഈ പതിനഞ്ച് സംസ്ഥാനങ്ങളിലും കഴിഞ്ഞദിവസം ഹർത്താൽ ഉണ്ടായിരിക്കുമെന്ന് കരുതിയെങ്കിൽ തെറ്റി. എന്നും ഹർത്താലിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന കേരളത്തിൽ മാത്രമാണ് അക്രമാസക്തമായ ഹർത്താൽ നടന്നത്.

ഹർത്താൽ അനുകൂലികൾ പലസ്ഥലത്തും വാഹനങ്ങൾക്കും കടകൾക്കും നേരെ ആക്രമണം നടത്തി. നാളെ ഹർത്താൽ ആണെന്നറിഞ്ഞാൽ തലേദിവസം ചിക്കനും മട്ടനും മറ്റു സാധനങ്ങളും വാങ്ങി ആഘോഷിക്കുന്ന മലയാളികൾ ഇത്തവണയും പതിവ്‌ തെറ്റിച്ചിട്ടുണ്ടാവില്ല.

പല അനാവശ്യ ഹർത്താലും സമരങ്ങളുമൊക്കെ നടക്കുന്നതും നടത്തുന്നതും നമ്മൾ മലയാളികൾ ഇവയൊക്കെ പിന്തുണയ്ക്കുന്നതുകൊണ്ടാണ്. അതിന്റെ വലിയൊരു ഉദാഹരണമാണ് കേരളത്തിൽമാത്രം നടന്ന ഹർത്താൽ.

ഹർത്താലിനും അതിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾക്കുമെതിരേ കർശനനടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..