വിലക്കയറ്റം അംഗീകരിച്ച മലയാളി


എസ്. രമണൻ, കുഴൽമന്ദം

മദ്യവും പാലും വിരുദ്ധ പാനീയങ്ങളാണെങ്കിലും ഇവ രണ്ടിനും ഒരേദിവസം വിലകൂടിയത് യാദൃച്ഛികതയായി. വിലക്കയറ്റം അനിവാര്യമായ ഒരു പ്രതിഭാസമാണെന്ന തിരിച്ചറിവായിരിക്കണം.

പ്രതിഷേധസമരങ്ങൾക്കൊന്നും മലയാളി തയ്യാറാവുന്നില്ല. ഭരണകക്ഷിക്കെതിരേ സമരംചെയ്യാൻ ഡി.വൈ.എഫ്.ഐ.ക്ക് ധൈര്യക്കുറവ്. യൂത്ത് കോൺഗ്രസാവട്ടെ, തരൂരിന് സ്വീകരണമൊരുക്കുന്ന തിരക്കിലും !

ജനാധിപത്യത്തിന്റെ പ്രാണവായുവാണ് പ്രതിഷേധങ്ങളും സമരങ്ങളും. എന്നാൽ, കേരളത്തിൽ ക്ഷുഭിതയൗവനം അകാലവാർധക്യത്തിലാണ് !

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..