നോക്കി നിന്നവരും കുറ്റക്കാർ


കളത്തിൽ വിജയൻ, എസ്.എൽ. പുരം

കേരളം ക്രിമിനലുകളുടെ തറവാടായി മാറുകയാണോ? ലഹരിമാഫിയകളുടെ കൊലപാതകങ്ങളും മതതീവ്രവാദ ഭീഷണികളും വർഗീയസംഘട്ടനങ്ങളും ‘നവകേരള’ത്തിന്റെ നിർവചനങ്ങളായി എണ്ണപ്പെടുകയാണോ? കൈയൂക്കിന്റെ മൂലധനവുമായി ചില മലയാളിമാന്യന്മാർ വിലസുന്നുണ്ട്. നടുറോഡിൽ സദാചാരഗുണ്ടായിസം കാട്ടാനും നാടിനെ വിറപ്പിക്കാനും ഇവർക്ക് ഭയമില്ല. കോട്ടയം നഗരമധ്യത്തിൽ അതാണ് കണ്ടത്.

ആൺസുഹൃത്തിനോ­ടൊപ്പം യാത്രചെയ്ത പെൺകുട്ടിയെ അശ്ലീലംപറഞ്ഞ് ആക്ഷേപിക്കുകയും തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയും ചെയ്തു. ആൺകുട്ടിയെ തലയ്ക്കുപിന്നിൽ അടിച്ചുവീഴ്ത്തിയ അക്രമികൾ അക്ഷരാർഥത്തിൽ അക്ഷരനഗരിയെ വിറപ്പിച്ചു. പെൺകുട്ടിയുടെ നിലവിളികേട്ട് ഓടിവന്നവർ പൂരപ്പറമ്പിലെ കാഴ്ചക്കാരെപ്പോലെ ഇരയുടെ ചുറ്റും വട്ടമിട്ടുനിന്നു. മനുഷ്യമനസ്സാക്ഷിയെ മുറിപ്പെടുത്തുന്നതാണ് ഈ സംഭവം. ഇവിടെ അക്രമികളോടൊപ്പം കാഴ്ചക്കാരും കുറ്റക്കാരാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..