ശ്രീലകം വിശ്വനാഥ്, ആലപ്പുഴ
സുരക്ഷയുടെപേരിൽ വിദ്യാർഥിനികളെമാത്രം അമിതമായി നിയന്ത്രിക്കുന്നത് പരിഷ്കൃതസമൂഹത്തിന് ചേർന്നതല്ലെന്ന ഹൈക്കോടതി നിരീക്ഷണം കാലോചിതവും സ്വാഗതാർഹവുമാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് നാഴികയ്ക്ക് നാല്പതുവട്ടം ആത്മാഭിമാനം കൊള്ളുന്ന നമ്മൾ ഒത്തിരി കാര്യങ്ങളിൽ ആത്മപരിശോധനയ്ക്ക് തയ്യാറാവേണ്ടതുണ്ട്. ഉന്നതമൂല്യങ്ങൾ അകന്നകന്നു പോകുകയല്ലേ എന്നൊരു സന്ദിഗ്‌ധാവസ്ഥയാണ് എവിടെയും. ആരും ആരെയും പഴിചാരിയിട്ട് കാര്യമില്ല. ജാതിയും മതവും കക്ഷിരാഷ്ട്രീയവുമൊക്കെ അരങ്ങുതകർക്കുന്ന ഈ കൊച്ചുകേരളത്തിൽ വിഭാഗീയതകൾ മറന്നുകൊണ്ടുള്ള ഒരു കൂടിച്ചേരലിനും പരിഹാരമാർഗങ്ങൾ തേടി യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..