അജയ് എസ്. കുമാർ, പ്ലാവോട്, തിരുവനന്തപുരം
ദുരന്തങ്ങൾ ഉണ്ടാകുമ്പോൾമാത്രം ഉണർന്ന് പ്രവർത്തിക്കുന്നതായി മാറുകയാണോ നമ്മുടെ ഉദ്യോഗസ്ഥ സമൂഹത്തിലെ ബഹുഭൂരിപക്ഷവും എന്നുവേണം അനുമാനിക്കാൻ. കോട്ടയത്തു ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചതിനെത്തുടർന്ന് സംസ്ഥാനമാകെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന നടത്തുകയും നാനൂറിൽപ്പരം ഹോട്ടലുകൾക്കെതിരേ ഒറ്റദിവസം കൊണ്ട് നടപടിയെടുത്തു എന്നും പറയപ്പെടുന്നു. എന്തുകൊണ്ടാണ് ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി വാങ്ങുന്ന ഇക്കൂട്ടർക്ക് സ്ഥിരമായി ഹോട്ടലുകളിൽ പരിശോധന നടത്താൻ കഴിയാത്തത്.
സംസ്ഥാനത്തെത്തുന്ന ഉപ്പുമുതൽ കർപ്പുരം വരെയുള്ള സർവസാധാനങ്ങളിലും മായമുണ്ട്. പക്ഷേ, ഒരു അപകടം ഉണ്ടാകുമ്പോഴോ അന്വേഷണ റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ വരുമ്പോഴോമാത്രം പരിശോധന എന്ന പ്രഹസനം നടത്തുന്ന ഭക്ഷ്യസുരക്ഷാവകുപ്പ് സ്വന്തമായി നാളിതുവരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ. ഇതുപോലെ പല വകുപ്പുകളിലും ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും ജനങ്ങൾക്ക് നാളിതുവരെ ഒരു ഗുണവും ഉണ്ടായിട്ടില്ല. ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ ഭക്ഷ്യവിഷബാധയേറ്റുള്ള മരണങ്ങൾ അടിക്കടി ഉണ്ടാകുമോ?
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..