എൻ.കെ. വിജയൻ, കിഴക്കമ്പലം
ദേവികുളം എം.എൽ.എ.യായ എ. രാജയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. ഇനി ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. സുപ്രീംകോടതിയുടെ തീർപ്പിനുശേഷമായിരിക്കും ഇതുസംബന്ധിച്ച പ്രഖ്യാപനം. പ്രസക്തമായ ഒരു ചോദ്യം ഉയരുന്നത് എന്തടിസ്ഥാനത്തിലാണ് രാജയുടെ നാമനിർദേശപത്രിക വരണാധികാരി സ്വീകരിച്ചത് എന്നതാണ്. വരണാധികാരിയുടെ നടപടിക്കു ശിക്ഷയുണ്ടോ? കൂലങ്കഷമായ പരിശോധനയ്ക്കു ശേഷമാണല്ലോ നാമനിർദേശപത്രിക സ്വീകരിക്കുക. വ്യാജരേഖകളാണ് ഹാജരാക്കിയതെങ്കിൽ അത് ക്രിമിനൽക്കുറ്റമല്ലേ. ഉപതിരഞ്ഞെടുപ്പിന്റെ ചെലവ് പാർട്ടിയോ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടയാളോ വഹിക്കുന്നതല്ലേ മര്യാദ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..