ബാബു, നെയ്യാറ്റിൻകര
ഇത്തവണത്തെ കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം എട്ടുദിവസംകൂടി ബാക്കിനിൽക്കെ നടപടിക്രമങ്ങൾ വെറും 31 മിനിറ്റുകൊണ്ട് പൂർത്തിയാക്കി അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ നടപടി ജനാധിപത്യത്തിന് നാണക്കേടായി. നിയമസഭയാണ് ഒരു ജനാധിപത്യഭരണസംവിധാനത്തിന്റെ നെടുംതൂൺ. അതുകൊണ്ടാണല്ലോ പൊതുജനങ്ങൾ ജനപ്രതിനിധികളെ നിയമസഭയിലേക്ക് തിരഞ്ഞെടുത്തുവിടുന്നത്. നിയമസഭയെന്നാൽ അത് ഒരുസംസ്ഥാനത്തിന് നിയമങ്ങൾ നിർമിക്കാൻ അധികാരമുള്ള ഏകസംവിധാനമാണ്. അവിടെ ഭരണപക്ഷവും പ്രതിപക്ഷവും കൂട്ടായി ചർച്ചചെയ്താണ് ജനക്ഷേമകരമായ കാര്യങ്ങൾ നടപ്പിൽവരുത്തുന്നത്. അത്തരമൊരു സഭയിൽ ചർച്ചകൾക്ക് ഇടംനൽകാതെ ഭരണപക്ഷംമാത്രം ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കുകയാണെങ്കിൽ നമ്മുടെ നാട്ടിൽ ഒരുനിയമസഭാസംവിധാനംതന്നെ ആവശ്യമില്ലല്ലോ. ഇക്കണക്കിന് ഈ ഭരണാധികാരികൾ നിയമസഭതന്നെ വേണ്ടെന്നുവെക്കുമോ എന്തോ. ജനാധിപത്യഭരണകൂടം ഏകാധിപത്യ ഫാസിസ്റ്റ് സംവിധാനത്തിലേക്ക് എങ്ങനെ വഴിമാറുന്നുവെന്നുള്ളതിന് ഉത്തമദൃഷ്ടാന്തമാണ് ഈസംഭവം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..