അയ്യശ്ശേരി രവീന്ദ്രനാഥ്, ആറന്മുള
സ്ത്രീകൾക്കുനേരെയുള്ള അക്രമങ്ങളും അനീതികളും അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാല ക്രൂരയാഥാർഥ്യത്തിനുനേരെ ശക്തമായി പ്രതികരിച്ച മുഖപ്രസംഗത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കട്ടെ! (തെരുവിൽ സ്ത്രീകൾ എന്നുസുരക്ഷിതരാവും. മാർച്ച് 22). ഇതോട് ചേർത്തുവായിക്കേണ്ട വാർത്തയാണ് ‘സ്ത്രീലിംഗപദത്തിലെഴുതിയ രാജ്യത്തെ ആദ്യ നിയമം’ എന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന. സ്ത്രീലിംഗപദത്തിലെഴുതിയ രാജ്യത്തെ ആദ്യ ബില്ലാണ് 2023-ലെ ‘കേരള പൊതുജനാരോഗ്യ ആക്ട്’ എന്നകാര്യം പ്രശംസനീയംതന്നെ. എന്നാൽ, കൂടുതൽ പ്രശംസനീയമായത് അത് സ്ത്രീശാക്തീകരണത്തിന്റെ ഉദാത്തകേരളമാതൃകയാണെന്ന അവകാശവാദമുന്നയിക്കാതെ ‘എല്ലാ ലിംഗക്കാരും സ്ത്രീലിംഗപദത്തിൽ ഉൾക്കൊള്ളു’മെന്നുമാത്രം വർത്തമാനകാലയാഥാർഥ്യത്തിന്റെ അന്തരീക്ഷത്തിൽ പറഞ്ഞതിലെ ഔചിത്യമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..