പി.ഡി. ശങ്കരനാരായണൻ, കുമരംപുത്തൂർ ചുങ്കം
‘വാഹൻ പണിമുടക്കി’ എന്ന മാതൃഭൂമി വാർത്തയും സ്വന്തം അനുഭവങ്ങളുമാണ് ഈ കുറിപ്പിനാധാരം. ‘വാഹൻ’ പണിമുടക്കുന്നത് ഇതാദ്യമല്ല. ഒരു വാഹനം ഉടമസ്ഥത മാറ്റാനായി 9-1-2023 മുതൽ ഫീസടയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കയാണ് ഞാൻ. ഏജന്റിനെ ഏൽപ്പിച്ചാൽ കാര്യം പെട്ടെന്ന് നടക്കുമെന്ന് അറിയാഞ്ഞിട്ടല്ല; നേരിൽ നടത്തിയെടുക്കാൻ ഒരു സംവിധാനം നിലവിലുള്ളപ്പോൾ അനൗദ്യോഗികമായ സേവകരെ വിനിയോഗിക്കാതിരിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഇപ്പോഴും ഡിജിറ്റലായി നടത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ‘വാഹൻ’ ഇങ്ങനെ പണിമുടക്കുന്നത് എന്തുകൊണ്ടാണെന്ന് ഒരു വിജിലൻസ് അന്വേഷണം അനിവാര്യവും അത്യാവശ്യവുമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..