എ.കെ. അനിൽകുമാർ, നെയ്യാറ്റിൻകര
സെർവർ തകരാറുകാരണം സംസ്ഥാനത്ത് ക്ഷേമപെൻഷൻ വാങ്ങുന്നവർക്ക് മസ്റ്ററിങ് നടത്താൻ പറ്റാത്ത അവസ്ഥയാണ്. സംസ്ഥാനത്തെ റേഷൻകടകളിൽ റേഷൻ വാങ്ങാൻ എത്തുന്നവർക്ക് സെർവർ തകരാറുമൂലം റേഷൻ കിട്ടാത്ത അവസ്ഥ കുറച്ചുനാളുകളായി തുടരുന്നു. സോഫ്റ്റ്‌വേർ അപ്‌ഡേഷൻ കാരണം സംസ്ഥാനത്ത് കെട്ടിടനികുതി അടയ്ക്കാൻ പറ്റാത്ത അവസ്ഥ അതിനു പുറമേ. അതിഭീമമായ കെട്ടിടനികുതി വർധന സോഫ്‌റ്റ്‌വേറിൽ അപ്‌ഡേറ്റ് ചെയ്യുന്ന തിരക്കിലാണത്രേ ഭരണകൂടം. ഇത്തരത്തിൽ സെർവർ, സോഫ്റ്റ്‌വേർ തകരാറുകൾ ഒരുവശത്ത് തുടരുമ്പോൾ മറുവശത്ത് കേരളത്തിലെ മുഴുവൻപേരെയും ഡിജിറ്റൽ സാക്ഷരരാക്കുന്ന ‘ഡിജി കേരള’ പദ്ധതിയുടെ തിരക്കിലാണ് സംസ്ഥാന സർക്കാർ എന്നത് എന്തൊരു വൈരുധ്യമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..