എ.ജി.ബഷീർ ഉടുമ്പുന്തല, തൃക്കരിപ്പൂർ
കേരളത്തിൽ 800 സ്ക്വയർ ഫീറ്റിന് താഴെയുള്ള വീടുകൾ കുറവാണ്. മറ്റു സംസ്ഥാനങ്ങളെ താരതമ്യംചെയ്ത് 800 സ്ക്വയർ ഫീറ്റിന് താഴെയുള്ള വീടുകൾക്ക് പെർമിറ്റ് ഫീസ് വർധന വരുത്താതിരുന്നത് കേരളത്തിലെ സാഹചര്യത്തിൽ 1500 സ്ക്വയർ ഫീറ്റ് വരെ ആക്കണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സാധാരണ ജനങ്ങളുടെ മിതമായ വീട് 1500 സ്ക്വയർ ഫീറ്റ് വരെയാണ്. രണ്ടുകുട്ടികളുള്ള കേരളത്തിലെ കുടുംബങ്ങൾ നാല് ബെഡ് റൂം വരെയുള്ള വീടാണ് പണിയുന്നത്. കുടുംബത്തിന് ഒപ്പമുള്ള പ്രായമായവർക്ക് പ്രത്യേകം ബെഡ് റൂം പണിയുന്നവരാണ് മലയാളികൾ. നികുതി വർധനയിൽനിന്ന് ഇത്തരക്കാരെ ഒഴിവാക്കണം. സാധാരണക്കാർ വീടുണ്ടാക്കുന്നതിനെ സർക്കാർ പ്രോത്സാഹിപ്പിക്കണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..