ബാലൻ നായർ, എടക്കുളം, കൊയിലാണ്ടി
ഏപ്രിൽ ഏഴിന് കോഴിക്കോട്ടുനിന്ന് മൂന്നാറിലേക്ക് ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി. നടത്തിയ യാത്രയിലെ ഒരു അംഗമാണ് ഞാൻ. കെ.എസ്.ആർ.ടി.സി. രക്ഷപ്പെടട്ടെ എന്ന് ഉദ്ദേശിച്ചല്ല യാത്രക്കാർ ഉല്ലാസയാത്രയ്ക്ക് കെ.എസ്.ആർ.ടി.സി.യെ തിരഞ്ഞെടുക്കുന്നത്. ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു യാത്ര പോകുന്നവർക്ക് വേണ്ടത് അടിസ്ഥാനപരമായി ഒരു വൃത്തിയുള്ള വാഹനമാണ്.
ജനൽച്ചില്ലുകൾ നീക്കാൻ ശ്രമിച്ചാൽ കൈയിൽ കരിയും പൊടിയും ആകുന്ന അവസ്ഥ. പല സ്ഥലങ്ങളിൽ ഉരസി വൃത്തികേടായ ബസിന്റെ മുൻഭാഗത്തിന് മുകളിൽ വീണ്ടും പെയിന്റ് അടിച്ചു വൃത്തികേടാക്കിയിരിക്കുന്നു.
ഇതര സംസ്ഥാന സർക്കാരുകളുടെ ടൂറിസ്റ്റ് ബസുകൾ കടന്നുപോകുപോൾ നമുക്ക് സങ്കടം തോന്നും. ജാലകങ്ങൾക്ക് ചെറിയൊരു കർട്ടൻ, ഒരു മൊബൈൽ ചാർജർ, കുടിവെള്ളം െവക്കാവുന്ന ഒരു നെറ്റ്, ഓരോ യാത്രയ്ക്കുശേഷവും കഴുകി വൃത്തിയാക്കൽ ഇതിനൊന്നും വലിയ ചെലവ് വരില്ല. ഇതൊന്നും ചെയ്യാതെ ബജറ്റ് ടൂറിസം ലക്ഷ്യം കൈവരിക്കുമെന്ന് കെ.എസ്.ആർ.ടി.സി. കരുതരുത്. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കണം. അതിനൊത്ത് മാനേജ്‌മെന്റ് ഉയരണം. ടിക്കറ്റ് ബുക്ക് ചെയ്യാനായി പത്രത്തിൽ കണ്ട നമ്പറിലേക്ക് വിളിച്ചാൽ ലഭിക്കുന്ന പ്രതികരണംതന്നെ അരോചകമാണ്. എത്ര വിളിച്ചാലും വ്യക്തമായ മറുപടി തരില്ല. ടിക്കറ്റ് ബുക്ക് ചെയ്താൽത്തന്നെ അവസാനദിവസം യാത്ര സ്ഥിരീകരിക്കുന്ന രീതി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..