കണ്ടാലും കൊണ്ടാലും പഠിക്കാത്തവർ!


1 min read
Read later
Print
Share

ആർ. സുന്ദരേശ്വരമേനോൻ, കൊടുങ്ങല്ലൂർ

കൂട്ടത്തിലുള്ള ആരെങ്കിലുംതന്നെ മൊബൈലിൽ രംഗങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്ന് അറിയാമായിരുന്നിട്ടും മേലധികാരികൾ അറിഞ്ഞാൽ പണിപോകുമെന്നറിഞ്ഞിട്ടും ജയിൽശിക്ഷ കിട്ടുമെന്ന് ഉറപ്പായിട്ടും സോഷ്യൽ മീഡിയയും പത്ര-ചാനൽ മാധ്യമങ്ങൾ ഏറെ സജീവമായുള്ള ഇക്കാലത്ത് വെറുതേ എന്തിനീ പൊല്ലാപ്പുകളിൽച്ചെന്ന്‌ ചാടുന്നു? പറഞ്ഞുവരുന്നത് സ്വന്തം നിലവിട്ട് പെരുമാറുന്ന ചില പോലീസ് ‘ഏമാൻമാരെ’ക്കുറിച്ചും സദാചാരപോലീസ് ചമയുന്നവരെക്കുറിച്ചും ആൾക്കൂട്ട ആക്രമണം നടത്തുന്നവരെക്കുറിച്ചുമാണ്. മാധ്യമങ്ങളിൽ അപ്പപ്പോൾ വാർത്തകൾ വന്നിട്ടും നടപടികളുണ്ടായിട്ടും ഇവരൊന്നും ഇനിയും പഠിക്കുന്നില്ലല്ലോ എന്നതാണ് കഷ്ടം! മദ്യലഹരിയിലും അഹങ്കാരംമൂലവും ഇക്കൂട്ടർ കാട്ടിക്കൂട്ടുന്ന ദുഷ്‌ചെയ്തികൾ പരിഷ്കൃതസമൂഹത്തിനുതന്നെ അപമാനമാണ്. അക്രമം, അനീതി എന്നിവയ്ക്ക് തടയിടേണ്ട പോലീസുതന്നെ സ്വയം അക്രമകാരികളാകുന്ന അവസ്ഥയാണ് അപകടകരം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..