മോഹൻ നെടുങ്ങാടി, ചെർപ്പുളശ്ശേരി
പരാതിക്കാരനെ പേപ്പട്ടിയെന്ന് വിളിച്ചിട്ടില്ല, ഉദാഹരണം പറഞ്ഞതാണെന്നുള്ള ലോകായുക്തയുടെ വിശദീകരണം വായിച്ചപ്പോൾ പണ്ടത്തെ ഒരു നാടൻകഥ ഓർത്തുപോയി. ഒരാൾ പലരിൽനിന്നും പണം കടംവാങ്ങിയിരുന്നു. കൊടുത്ത പണം കിട്ടാതായപ്പോൾ പണം കടം കൊടുത്തവർ അയാളെ അന്വേഷിച്ച് വീട്ടിൽ വരാൻ തുടങ്ങി. അയാൾ ഒഴിഞ്ഞുകിടക്കുന്ന പത്തായത്തിൽക്കയറി ഒളിക്കും. കയറുമ്പോൾ മകനോട് പറയും അച്ഛൻ പത്തായത്തിലുണ്ടെന്ന് പറയരുതേ എന്ന്. വരുന്നവരോട് മകൻ പറയും, ‘അച്ഛൻ പത്തായത്തിലില്ല’. അച്ഛൻ പത്തായത്തിലുണ്ടെന്ന് അങ്ങനെ മകൻ പറയാതെ പറഞ്ഞു!


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..