പ്രശാന്തിനി, ആറന്മുള
വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാംവർഷ പൊതുപരീക്ഷയുടെ ഭാഗമായി നടക്കേണ്ട പ്രാക്ടിക്കൽ പരീക്ഷ ഒരുമാസം കഴിഞ്ഞിട്ടും നടത്തിയിട്ടില്ല. പരീക്ഷ നടത്താത്തത് കോഴ്‌സിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട കാരണമാണെന്നത് ആശങ്കപ്പെടുത്തുന്നു.
കോഴ്‌സിന് ചേരുമ്പോഴോ, പഠിക്കുമ്പോഴോ ഒന്നും ചർച്ചചെയ്യപ്പെടാതിരുന്ന അംഗീകാരത്തിന്റെ പ്രശ്നം ഇപ്പോൾ ഉയർന്നുവന്നത് എന്തടിസ്ഥാനത്തിലാണ്. പരീക്ഷ അനിശ്ചിതമായി നീണ്ടുപോകുന്നതുകാരണം തുടർപഠനങ്ങൾ, കുട്ടികളുടെ യാത്രകൾ എല്ലാം തടസ്സപ്പെട്ടുകിടക്കുന്നു. സർക്കാരിൽനിന്ന് സത്വരനടപടികൾ പ്രതീക്ഷിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..