അജയ്, പ്ലാവോട്
ഒരു യുക്തിയുമില്ലാത്ത ആവശ്യങ്ങളാണ് വന്ദേ ഭാരത് തീവണ്ടിയുടെ സ്റ്റോപ്പ് സംബന്ധിച്ച് ജനപ്രതിനിധികൾ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ ഓടുന്ന തീവണ്ടിക്ക് ഒട്ടുമിക്ക പ്രമുഖ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. എന്നാൽ, തങ്ങളുടെ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന സ്റ്റേഷനുകളിൽകൂടി സ്റ്റോപ്പ് നേടി ക്രെഡിറ്റ് നേടാനുള്ള തത്രപ്പാടിലാണ് അവർ. കൂടുതൽ സ്റ്റോപ്പ് ആവശ്യപ്പെടുമ്പോൾ വന്ദേ ഭാരത് പാസഞ്ചർ തീവണ്ടിക്ക് സമമാകും. സംസ്ഥാനത്തെ റെയിൽവേ മേഖലയിൽ അടിസ്ഥാന സൗകര്യം വർധിപ്പിച്ച് കൂടുതൽ വന്ദേ ഭാരത് ഓടിക്കാനുള്ള നടപടികൾ നേടിയെടുക്കുന്നതിലാണ് ജനപ്രതിനിധികൾ സാമർഥ്യം കാണിക്കേണ്ടത്. പുതുതായി അനുവദിക്കുന്ന അത്തരം തീവണ്ടികൾക്ക് നിലവിൽ സ്റ്റോപ്പില്ലാത്ത സ്ഥലങ്ങളിൽ സ്റ്റോപ്പ് നൽകിയാൽ ആ നാട്ടിലെ ജനങ്ങൾക്കും ഈ ട്രെയിനിന്റെ ആനുകൂല്യം ലഭ്യമാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..